ഉദയസൂര്യ രശ്മിപോലെ
അയ്യപ്പ ഗാനങ്ങള്‍ 3
Udayasoorya Rashmipole (Ayyappaganangal Volume III)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംപുന്നഗവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:55.

PALLAVI


ഉദയസൂര്യരശ്മിപോലെ പുതിയ പൂനിലാവുപോലെ
മലമുകളില്‍ ഒളിപരത്തി കുടിയിരിക്കും അയ്യപ്പാ
കരളിതളില്‍ കുളിര്‍ ചൊരിയാന്‍ കൃപയരുളൂ അയ്യപ്പാ
സ്വാമി സ്വാമി അയ്യപ്പാ... ശരണം ശരണം അയ്യപ്പാ...
(ഉദയസൂര്യ...)

ഇരുമുടിക്കെട്ടുകള്‍ തലയിലേന്തി
എരുമേലില്‍ വന്നു ഞങ്ങള്‍ പേട്ടതുള്ളി
കാടും മേടും കടന്ന്... കല്ലും മുള്ളും നടന്ന്...
പതിനെട്ടാംപടി ചവിട്ടാന്‍ വരുന്നു ഞങ്ങള്‍...
സ്വാമി സ്വാമി അയ്യപ്പാ... ശരണം ശരണം അയ്യപ്പാ...
(ഉദയസൂര്യ...)

കര്‍പ്പൂരദീപങ്ങള്‍ കരളിലേന്തി
തൃപ്പാദം കാണുവാനായ് ഭക്തിയായി
മഞ്ഞും മഴയും നനഞ്ഞ് നീലിമലകള്‍ കടന്നു...
ശബരിഗിരിസന്നിധാനത്തില്‍ വരുന്നു ഞങ്ങള്‍...
സ്വാമി സ്വാമി അയ്യപ്പാ... ശരണം ശരണം അയ്യപ്പാ...
(ഉദയസൂര്യ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts