ഓണം ആരോമലേ
ഓര്‍മ്മിക്കാന്‍ ഓമനിയ്ക്കാന്‍
Onam aromale (Ormikkan Omanikkan)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംവിദ്യാധരൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ് ,ദിവ്യ എസ് മേനോൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:53.
 

ഓണം ആരോമലേ നിന്നിലാദ്യമായ് പൂവിട്ട നാണം
ഞാനറിയാതെ മൂളുന്നൊരീണം
(ഓണം ആരോമലേ .....)

ഒരു പാടു പൂക്കൾ വേണം
ഓണക്കിനാക്കൾ വേണം
ഒരു നൂറു ജന്മവും വേണം
ഇനി നമ്മൾക്കൊരുമിച്ചു സ്വപ്നങ്ങൾ കാണേണം
ഓണം......

ഓരോ മോഹവും പൂവായ് വിരിഞ്ഞപ്പോൾ
ഒരു പുത്തൻ പൂക്കളം തീർത്തു
നിന്നെ ഞാൻ അരികിൽ വിളിച്ചു
അറിയാതെ വന്നു നിൻ കരതലം കവരുമീ
അഭിമാനമാണെനിക്കോണം
നീയെന്നെ അറിയുന്നതാണെന്റെ ഓണം
(ഓണം ആരോമലേ ...)

ഓരോ തുമ്പിയും തേനിൽ കുളിക്കുമ്പോൾ
ഒരു നല്ല താരാട്ടു പാടി
നിന്നെ ഞാൻ മടിയിലുറക്കി
മടിയിൽ മയങ്ങുമെൻ നെറുകയിൽ നിൻ കൈകൾ
തഴുകുന്ന സുഖമാണെൻ ഓണം
നീ നൽകും മധുരങ്ങളാണെനിക്കോണം
(ഓണം ആരോമലേ ..)


 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts