കാര്‍ത്തിക താരമുറങ്ങി
വിഷാദ ഗാനങ്ങൾ 1
Kaarthika Thaaramurangi (Vishaada Gaangangal (Vol 1))
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംദര്‍ശന്‍ രാമന്‍
ഗാനരചനബാലു കിരിയത്ത്
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹരികാംബോജി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:49.
 

കാർത്തിക താരമുറങ്ങീ കാറ്റും കോളുമടങ്ങീ
നൊന്തുപിടഞ്ഞൊരു കാമുകഹൃദയം
ഇന്നുമുറങ്ങിയില്ലാ നോവും തീർന്നില്ല
(കാർത്തിക താരമുറങ്ങീ ..)

പൊൻ‌മലർചുണ്ടിലൊരുമ്മയുമായ് കണ്മണി വന്നില്ലാ
മോതിരവിരലിൽ മോഹിച്ചു തീർത്തൊരു മോതിരമിട്ടില്ലാ
നീയെന്റെ പ്രിയതമയായില്ലാ
(കാർത്തിക താരമുറങ്ങീ ..)

ഒന്നിച്ചുകണ്ട കിനാവിലെ കുഞ്ഞിന് ആയുസ്സുതന്നില്ലാ
മുട്ടിയുരുമ്മി ഇരുന്നാ കുട്ടന് ഇങ്കുകൊടുത്തില്ലാ‍
ആലോലം താരാട്ടു പാടിയില്ലാ
(കാർത്തിക താരമുറങ്ങീ ..)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts