പായിപ്പാട്ടാറ്റില്‍
ഉത്സവഗാനങ്ങൾ Vol I
Paayippaattaattil (Ulsava Gaanangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംരവീന്ദ്രൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംചാരുകേശി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:44.

പായിപ്പാട്ടാറ്റില്‍ വള്ളംകളി - വള്ളംകളി
പമ്പാനദിതിരയ്‌ക്ക് ആര്‍പ്പുവിളി - ആര്‍പ്പുവിളി
കാരിച്ചാല്‍ച്ചുണ്ടനും ആനാരിച്ചുണ്ടനും
കാവാലം ചുണ്ടനും പോര്‍വിളിയില്‍
ആ വലിയ ദിവാന്‍‌ജിയും മുന്‍‌നിരയില്‍
(പായിപ്പാട്ടാറ്റില്‍)

ഒന്നാനാംചുണ്ടനേലമരം പിടിക്കുന്ന
പൊന്നിലും പൊന്നായ തമ്പുരാനേ
ഉത്സവക്കാവിലും കരയോഗനാവിലും
ഒന്നാമനായുള്ള തമ്പുരാനേ
നിന്നെത്തേടിത്തുഴഞ്ഞു വരുന്നു
നിന്റെ ചെറുമിതന്‍ ചുരുളന്‍വള്ളം
എല്ലാമെല്ലാം അറിയുന്നതില്ലേ
നമ്മെച്ചൂഴും പളുങ്കുവെള്ളം
(പായിപ്പാട്ടാറ്റില്‍)

ഓളത്തില്‍ മുങ്ങാതെ മേളം പുതച്ചും-
കൊണ്ടോടുന്ന തോണിയിലെ തമ്പുരാനേ
ആട്ടക്കളത്തിലും കൂത്തമ്പലത്തിലും
ആശാനായ് വാഴുന്ന തമ്പുരാനേ
നീ പണ്ടേകിയ വെറ്റില തിന്നു
നിന്റെ ചെറുമിതന്‍ ചുരുളന്‍വള്ളം
എല്ലാമെല്ലാം അറിയുന്നതില്ലേ
എന്നും മൂളും പളുങ്കുവെള്ളം
(പായിപ്പാട്ടാറ്റില്‍)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts