ഒരു സ്വരം
ഉത്സവഗാനങ്ങൾ Vol I
Oru Swaram (Ulsava Gaanangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംരവീന്ദ്രൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുദ്ധസാവേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:47.

ഒരു സ്വരം മധുരതരം
സ്മരണ മീട്ടുമൊരു വികാരം
പകരും ചലനം...
(ഒരു സ്വരം)

പ്രണയമേ നീ കവി
അമരനാം ശില്പി നീ
എഴുതുന്നു നീ ഹൃദയങ്ങളില്‍
കവിതകള്‍ ശില്പങ്ങളായ്
മായുകയില്ലൊരു നാളിലുമേതൊരു
നീരല തന്നിലുമലിയുകയില്ലവ
പാടുമാ ശിലകള്‍ ആളും വേനലിലും
വിടരും അവയില്‍ കുളിരും മണവും
(പ്രണയമേ)

പറന്നുപോയ് പൈങ്കിളി
പാതിയായ് എന്‍ വഴി
വിടരുന്നവള്‍ വിരഹത്തിലും
ഒരു പുത്തന്‍ സ്വരബിന്ദുവായ്
ഒഴിയുകയില്ലൊരു നാളിലുമേതൊരു
കാറ്റിലുമാ മലര്‍ കൊഴിയുകയില്ലിനി
നിറയുമാ ശ്രുതിയിലൊഴുകുമോടമിവന്‍
അലിയും പിരിയാതുയിരും സ്മൃതിയും
(പറന്നുപോയ്)

ഒരു സ്വരം മധുരതരം
സ്മരണ മീട്ടുമൊരു വികാരം
പകരും ചലനം...
(ഒരു സ്വരം)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts