ഓണം പൊന്നോണം
ഉത്സവഗാനങ്ങൾ Vol I
Onam Ponnonam (Ulsava Gaanangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംരവീന്ദ്രൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:44.

ഓണം പൊന്നോണം പൂമല പൊങ്ങും പുഴയോരം
പൈങ്കിളി പാടുന്നൂ - ഉണരുണരൂ
ഉള്ളില്‍ ഞാണ്‍ പൊട്ടിയ പഴയൊരു
വില്ലിന്റെ അപശ്രുതിയോടീ പാണന്‍ കോര്‍ത്തീടുന്നു
പഴയ ശീലിന്‍ ഇഴകള്‍
(ഓണം)

നിന്‍ താളം താലോലിച്ച പൂഞ്ചോലകള്‍
നിന്‍ കുളിരേ പൂവായ് ചൂടിയ പൂങ്കാവുകള്‍
തിരയുകയായി നിന്നെ; കരയുകയാണല്ലോ ഞാന്‍
കരിയുകയാണെന്നില്‍ നീ നട്ട പൂത്തുമ്പക്കണ്ടങ്ങള്‍ വീണ്ടും
(ഓണം)

നിന്‍ കണ്ണില്‍ ദീപം തേടിയ പൊന്നമ്പലം
ഒളികാണാതിരുളില്‍ കേഴും നിന്നമ്പലം
തിരയുകയായി നിന്നെ; ഇരുളലമൂടിയെന്നെ
കൊഴിയുകയാണെന്നില്‍ നാമ്പിട്ട മലര്‍ദീപമുകുളങ്ങള്‍ വീണ്ടും
(ഓണം)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts