മോഹക്കുരുവിക്കു
രാഗതരംഗിണി
Mohakkuruvikku (Raaga Tharangini)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവിദ്യാധരൻ
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:40.

മോഹക്കുരുവിയ്ക്ക് കൂടുകൂട്ടാനൊരു
പൂഞ്ചില്ല നൽകിയ തേൻകിനാവേ
നോവും ശിരസ്സൊന്നു ചായ്ക്കാൻ എനിയ്ക്കു നീ
നെഞ്ചിലിടം തന്ന പെൺകിടാവേ
നീയെന്റെ സാന്ത്വനമല്ലേ
ഇതു ജന്മജന്മാന്തര ബന്ധമല്ലേ
(മോഹക്കുരുവിയ്ക്ക് ...)

പൂർവ്വജന്മങ്ങളിൽ നാം ചെയ്ത പുണ്യങ്ങൾ
നവരൂപഭാവങ്ങൾ ഏന്തി
നീയും ഞാനുമായ് സംഗമിച്ചൊഴുകുന്ന
ജനിമൃതി നദികളിലൂടെ
ജനിമൃതി നദികളിലൂടെ
(മോഹക്കുരുവിയ്ക്ക് ...)

ഭൂമിയും സൂര്യനും ആകർഷണത്തിന്റെ
ആശ്ലേഷ സൗഖ്യം ആസ്വദിപ്പൂ
എവിടെ കഴിഞ്ഞാലും നാം തമ്മിലൊന്നിയ്ക്കും
ശലഭവും കുസുമവും പോലെ
ശലഭവും കുസുമവും പോലെ
(മോഹക്കുരുവിയ്ക്ക് ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts