മന്മഥ ജ്വരത്തിനു
രാഗതരംഗിണി
Manmadha Jwarathinu (Raaga Tharangini)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവിദ്യാധരൻ
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:40.

മന്മഥജ്വരത്തിന് മരുന്നറിയാമോ
മാമ്പൂ മണമുള്ള കാറ്റേ
ഇല്ലെങ്കിൽ നീയെൻ കാമിനിയോടെന്റെ
രാഗ രോഗമൊന്നുണർത്താമോ
രോഗം രാഗമെന്നുണർത്താമോ
(മന്മഥജ്വരത്തിന് ...)

മാകന്ദസുന്ദര മലർമഞ്ജരിയിൽ
മധുപനണഞ്ഞൂ സഖീ
അഴലിൻ മുകിലിൽ മഴവില്ലായ് നീ
എന്നു വരും പ്രിയതോഴീ
എന്നു വരും പ്രിയതോഴീ
(മന്മഥജ്വരത്തിന് ...)

വാസന്ത ബന്ധുര വനവല്ലരിയിൽ
മുകുളമുണർന്നൂ പ്രിയേ
മനസ്സിലെ നന്ദനത്തിൽ പുളകം നെയ്യാൻ
എന്നു വരും മമ ദേവീ
എന്നു വരും മമ ദേവീ
(മന്മഥജ്വരത്തിന് ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts