പമ്പാഗണപതിയേ
വിഘ്‌നേശ്വരം [വോ III]
Pampaaganapathiye (Vighneshwaram [Vol III])
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 29 2023 14:31:22.
പമ്പാഗണപതിയേ ശരണം
പാശാംകുശധരനേ ശരണം
നിന്‍ മുഖ മന്ത്ര തരംഗമൊരുക്കി
കല്‍മഷ നാശന ഞങ്ങള്‍ വരുന്നു
വര്‍ണ്ണകളേബര വരദായകനായി
തുമ്പിയിലേകൂ തീര്‍ത്ഥജലം

വാരണമുഖതവ ദാസര്‍ ഞങ്ങള്‍
കാരണ കരണ ജിതേന്ദ്രിയനേ
മാമലമുകളില്‍ നിരാമയനാകും
സ്വാമി സഹോദര മോക്ഷദനേ

മൂഷിക വാഹന മാനസ ദേവാ
കാനനവാസ കലാനിധിയേ
കോമളതരുനിര തിങ്ങി വിളങ്ങും
പൂങ്കാവനമതില്‍ സൂര്യന്‍ നീ…
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts