നര്‍ത്തകീ നിശാപുഷ്പവതീ
ഉത്സവഗാനങ്ങള്‍ (രണ്ട്)
Narthakee Nishaapushpavathee (Ulsava Gaanangal Vol II)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനവി മധുസൂദനന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:36.

നര്‍ത്തകീ ... നിശാ പുഷ്പവതീ ...
എന്റെ മുത്തമിഴ് തോപ്പിലെ കേരളത്തരുണീ
ചിങ്ങരാവിന്‍ ചോല നീന്തി
ഞാന്‍ വരുന്നു വീണ്ടുമീ
ഓണനാളില്‍ ഒന്ന് കാണുവാന്‍
തിളങ്ങും ഭൂതകാലം പോലെ
തുളുമ്പും നിന്റെ ഈണം പോലെ
(നര്‍ത്തകീ )

ദ്വാദശി കളഭമെഴുതും മഞ്ജുപാദങ്ങളില്‍
തേനിളം മധുരകാഞ്ചികള്‍ അണിയുമോ (ദ്വാദശി )
ഓണവില്ലുകള്‍ മീട്ടി ചൊല്ലിയാടൂ - നിന്‍
താളമാകാന്‍ നിന്റെ മാബലി വന്നു (ഓണവില്ലുകള്‍ )
(നര്‍ത്തകീ )

ഓണത്തിന്നൊരുപിടി ചോറുണ്ണുവാന്‍ ഉഴറുമീ
ഓമനത്തളിരുകള്‍ക്കിന്നേകുവാന്‍ (ഓണത്തിന്നൊരു)
പൊന്‍ മണി കതിരേന്തി പുടവയേന്തി - നിന്‍
പൂവരങ്ങില്‍ നിന്റെ മാബലി വന്നു (പൊന്‍ മണി )
(നര്‍ത്തകീ )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts