എന്തു ഞാന്‍ പാടും
ദേവിയ്ക്കു ലക്ഷാര്‍ച്ചന
Enthu Njan Paadum (Devikku Laksharchana)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംവിശ്വജിത്ത്
ഗാനരചനവിനു കൃഷ്ണൻ
ഗായകര്‍ഹരിദാസ് ,രാജലക്ഷ്മി അഭിരാം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 16 2012 05:52:12.

എന്തു ഞാന്‍ പാടും നീ പാലാഴിയല്ലേ
എന്തു ഞാന്‍ ചൊല്ലും നാമം ആയിരമില്ലേ
ശ്രീലളിതേ
രഞ്ജിതേ ഭദ്രേ ശൗര്യേ
ഇല്ലംനിറ വല്ലംനിറ തെയ്താതക തകിട തകിട താ

തുമ്പപ്പൂ തെച്ചിപ്പൂ വാടാതെ നില്‍ക്കുന്നു
അണിയില്‍ കഴിയുമ്പോള്‍
ദേവിക്ക് പുഷ്പാഞ്ജലി മാനത്ത് തിരുവാതിര (തുമ്പപ്പൂ)
കുങ്കുമപ്പൂ നീയേ കൃഷ്ണതുളസിയും നീയേ
കൈതൊഴാമമ്മേ എന്നും ഉള്ളില്‍ പെയ്യും ലക്ഷാര്‍ച്ചന
ഇല്ലംനിറ വല്ലംനിറ തെയ്താതക തകിട തകിട താ

ആടും തുള്ളിയുറഞ്ഞു കാളി
തോലും തോടയിളകനുണ്ടേ
ചുടലക്കാട്ടില്‍ കമ്പപെരുമ്പറ മുഴക്കീടും ഭൈരവി
കൈയ്യില്‍ നീലക്കടമ്പണിഞ്ഞ്
കാലില്‍ ചെമ്പുവളയണിഞ്ഞ്
കണ്ണുകള്‍ തീക്കനലായൊരു പൂജനം ചെയ്യുന്ന പൊന്നശോകം

ഇല്ലംനിറ തിത്തൈ തിത്തൈ വല്ലംനിറ തിത്തൈ തിത്തൈ
ഇല്ലംനിറ തിത്തൈ വല്ലംനിറ തിത്തൈ
ഇല്ലംനിറ വല്ലംനിറ തെയ്താതക തകിട തകിട താ

തോറ്റംപാട്ടിന്‍ കഥപറഞ്ഞ്
പൊട്ടും തൊടുകുറിയണിഞ്ഞ്
രക്തകുണ്ഡലങ്ങളണിഞ്ഞ് ചെന്‍‌ചേലചുറ്റി പൗര്‍ണ്ണമിരാവില്‍
ദേവി നിന്‍റെ ശാന്തഭാവം
ദുര്‍ഗ്ഗേ നിന്‍റെ രൗദ്രഭാവം
ആദിശേഷശയനം ചെയ്യുന്നൊരനന്തമൂര്‍ത്തിക്കു തല്പവും നീയേ

ഇല്ലംനിറ തിത്തൈ തിത്തൈ വല്ലംനിറ തിത്തൈ തിത്തൈ
ഇല്ലംനിറ തിത്തൈ വല്ലംനിറ തിത്തൈ
ഇല്ലംനിറ വല്ലംനിറ തെയ്താതക തകിട തകിട താ (എന്തു ഞാന്‍)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts