അത്രമേൽ അത്രമേൽ
ദനഹ
Athramel Athramel (Danaha)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംജസ്റ്റിന്‍ ഫ്രാന്‍സിസ് ചിറ്റിലപ്പള്ളി
ഗാനരചനചന്ദ്രിക ചന്ദ്രന്‍
ഗായകര്‍പി ഉണ്ണികൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 15 2012 02:37:26.

അത്രമേല്‍ അത്രമേല്‍ എന്തിനായ് ഞാന്‍ നിന്നെ
സ്നേഹിച്ചു പോയെന്നതോർക്കുന്നു...(2)
അന്നുതൊട്ടിന്നോളം എന്നുള്ളില്‍ പ്രഭ തൂകും
ഒരു മഞ്ജുതാരക പോലെ....
ഒരു മഞ്ജുതാരക പോലെ....
അന്നുതൊട്ടിന്നോളം എന്നുള്ളില്‍ പ്രഭ തൂകും
ഒരു മഞ്ജുതാരക പോലെ....
ഒരു മഞ്ജുതാരക പോലെ....
അത്രമേല്‍ അത്രമേല്‍ എന്തിനായ് ഞാന്‍ നിന്നെ
സ്നേഹിച്ചു പോയെന്നതോർക്കുന്നു...

കുളിരല തൂകുന്നൊരാതിരനിലാവു പോല്‍
എത്രമേല്‍ ഹൃദ്യം നിന്‍ മധുമന്ദഹാസം..(2)
എത്ര നാളായ് ഞാന്‍ കൊതിക്കുന്നുവെന്നോ
ഒരു മാത്രയെങ്കിലും നിന്നെ കാണാന്‍...
എത്ര നാളായ് ഞാന്‍ കൊതിക്കുന്നുവെന്നോ
ഒരു മാത്രയെങ്കിലും നിന്നെ കാണാന്‍...
അത്രമേല്‍ അത്രമേല്‍ എന്തിനായ് ഞാന്‍ നിന്നെ
സ്നേഹിച്ചു പോയെന്നതോർക്കുന്നു...

രാഗാര്‍ദ്രമാനസം തീര്‍ത്തു നീ
നിന്റെ ഭാവാര്‍ദ്രമാം മൌനത്തില്‍ പോലും..(2)
സ്നേഹത്തിന്‍ സാഗരം കാണുന്നു ഞാന്‍..
ഇപ്പൊഴും എന്നുള്ളില്‍ കാണുന്നു ഞാന്‍...
സ്നേഹത്തിന്‍ സാഗരം കാണുന്നു ഞാന്‍..
ഇപ്പൊഴും എന്നുള്ളില്‍ കാണുന്നു ഞാന്‍...
(അത്രമേല്‍ അത്രമേല്‍ .....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts