ഹൃദയവികാര
ദനഹ
Hridayavikaara (Danaha)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംജസ്റ്റിന്‍ ഫ്രാന്‍സിസ് ചിറ്റിലപ്പള്ളി
ഗാനരചനശ്രീമംഗലം ശ്രീകുമാര്‍
ഗായകര്‍കാർത്തിക്ക്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 15 2012 02:39:32.

ഹൃദയവികാര സീമ തഴുകിയ
മൃദുതരളസുഖാത്മമാര്‍ന്ന സൗഹൃദം
കാറ്റിലാടുമിളം തളിര്‍ വയല്‍പ്പൂക്കളായ്
കാതിലോതി നിന്നു പല കളികള്‍
ആറ്റിറമ്പില്‍ ഇളം കൈത പൂത്ത വഴിയിൽ
കൈകോര്‍ത്തു പോയതിന്നും ഓര്‍ക്കുന്നു ഞാന്‍....
ആ മരത്തണലിലെ കഥ പറഞ്ഞിരിക്കലും
ആദ്യത്തെ പിണക്കവും അനുപമമായ ഇണക്കങ്ങള്‍
ഹൃദയവികാര സീമ തഴുകിയ
മൃദുതരളസുഖാത്മമാര്‍ന്ന സൗഹൃദം....

മായില്ല ഹൃദയ സ്നേഹവനിയിലെന്നും
നിറയുന്ന മധുമയ നിലാക്കുളിര്‍ മഴ..(2)
പരിഭവങ്ങള്‍ പറഞ്ഞു നടക്കുമീ
മൃദുവികാരമറിഞ്ഞ മനസ്സുകള്‍
വാടുകയില്ലീ....വിടരും സ്നേഹതാരകം
മുറിയുകയില്ലീ...പുതു വികാര സൗഹൃദം....
ഹൃദയവികാര സീമ തഴുകിയ
മൃദുതരളസുഖാത്മമാര്‍ന്ന സൗഹൃദം....

ഓര്‍മ്മതന്‍ മൃദുലമോഹ വനികയിലെ
ശലഭമായി ഉണരുക ഇതാ ഇതുവഴി..(2)
ലയസുഗന്ധം അറിഞ്ഞ മനസ്സുകള്‍
കളി പറഞ്ഞു നടന്ന ഈ വഴിയില്‍
വാടുകയില്ലീ....വിടരും സ്നേഹ താരകം
മുറിയുകയില്ലീ...പുതു വികാര സൗഹൃദം....
(ഹൃദയവികാര സീമ....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts