വേഗം
ഒരു നാള്‍
Vegam (Oru Naal)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംകെ എം അഫ്സല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ശങ്കരന്‍ നമ്പൂതിരി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 20 2012 04:08:00.

വേഗം തെരുവിതിലാളും ചിറകുകളായി മുരളുകയായി
നഗരമപാരം അതിലൊരു പാവം
തളിരിലപോലെ കുതിരുകയായി
ഉലയുകയായി താഴെ....നീറും ജീവന്‍....
വിറയോലും ലോകം പാര്‍ത്തിടും
കാലം ധൃതഗതിയാളും ഇതിലിടമെങ്ങോ
വഴിയറിയാതെ അലയുകയായി
ഉടലറിയാതെ അവനിയില്‍
ഒടുവിതില്‍ അടിപറയാന്‍.....

വീണടിഞ്ഞു ജീവിതങ്ങൾ ധരണിയില്‍
നോവറിഞ്ഞു കാല്‍പ്പദങ്ങള്‍ തിരകളി-
ലതു ചവിട്ടി നീങ്ങിയോടി തമസ്സിന്‍
ലീലയായി മാറി മാറി വരുമൊരു
രാവു പകലും ഇടകലര്‍ന്നു തുഴയുമി-
നഗരമെന്ന മായയായി
കടലല പോലെയായി
പേ പിടിച്ച തെരുവുകളായ് ഇവിടെ...
വേഗം തെരുവിതിലാളും ചിറകുകളായി മുരളുകയായി
നഗരമപാരം അതിലൊരു പാവം
തളിരിലപോലെ കുതിരുകയായി
ഉലയുകയായി താഴെ....നീറും ജീവന്‍....
വിറയോലും ലോകം പാര്‍ത്തിടും
കാലം ധൃതഗതിയാളും ഇതിലിടമെങ്ങോ
വഴിയറിയാതെ അലയുകയായി
ഉടലറിയാതെ അവനിയില്‍
ഒടുവിതില്‍ അടിപറയാന്‍.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts