സദാ മന്ദഹാസം
സത്യനായക
Sada Mandahaasam (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2012 17:29:09.
 
സദാ മന്ദഹാസം പൊഴിഞ്ഞെന്റെ നാഥന്‍
മനോജ്ഞപ്രകാശം വിരിഞ്ഞെന്റെയുള്ളില്‍‌
വിലാപം നിലച്ചെന്റെ കണ്ണീരു മാഞ്ഞു
നിതാന്തപ്രമോദം വളര്‍ന്നങ്ങു വന്നു
സദാ മന്ദഹാസം

മണിവീണ മീട്ടുന്ന മധുരാഗ ഗാനം‌
തെളിവോടുയര്‍ന്നെന്റെ ഹൃദയം കവര്‍ന്നു
പനിനീരു തൂകുന്നു മനതാരിലാശ
കിരണങ്ങളുയരുന്നു കരളിന്റെയുള്ളില്‍
(സദാ മന്ദഹാസം )

ശ്രീയേശുനാഥന്റെ കമനീയ രൂപം
പാപാന്ധകാരത്തെ നീക്കുന്ന ദീപം
(ശ്രീയേശുനാഥന്റെ )
അന്നന്തരംഗത്തിനേകുന്നു കാന്തി
എന്നില്‍ വളര്‍ത്തുന്നു സ്വര്‍ഗ്ഗീയ ശാന്തി
(സദാ മന്ദഹാസം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts