ആറ്റുകാല്‍ തിരുനട
ദേവി ഗാനോപാസന
Aatukaal Thirunada (Devi Gaanopasana)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎൽ കൃഷ്ണൻ
ഗാനരചനരാമന്‍ പട്ടിയത്ത്
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2012 16:55:34.
 
ആറ്റുകാല്‍തിരുനട തുറന്നു
ദേവി തന്‍ ദിവ്യ രൂപം കണ്ടു
(ആറ്റുകാല്‍ )
വേദനയെല്ലാം മറക്കുവാനായി
ദേവി തന്‍ അനുഗ്രഹമാണിതും
(ആറ്റുകാല്‍ )

പൊങ്കാല നിരത്തി വച്ചു - നിന്നെ
പൂജിപ്പാനിരുന്നു ഞങ്ങള്‍
(പൊങ്കാല )
മിഴികള്‍ തുറന്നു നിന്നെ കണ്ടു
സന്തോഷാശ്രുക്കള്‍ ഉതിര്‍ന്നു നിന്നു - അമ്മേ
സന്തോഷാശ്രുക്കള്‍ ഉതിര്‍ന്നു നിന്നു
(ആറ്റുകാല്‍ )

മണിവിളക്കമ്മേ കൊളുത്തി വയ്ക്കാം
മലര്‍മാലയെന്നും ചാര്‍ത്തിയേക്കാം
(മണിവിളക്കമ്മേ )
മഞ്ഞപ്പടാകള്‍ അണിയിക്കാം (2)
മഞ്ജരി പാടി ഞാന്‍ സേവിക്കാം
(ആറ്റുകാല്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts