ഹൃദയവാതില്‍
അയ്യപ്പഗാന സമാഹാരം
Hridayavaathil (Ayyappa Songs Collection)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍പ്രദീപ്‌ സോമസുന്ദരം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 07 2012 03:27:04.

അങ്കുശപാശ ധരാ ഭയഹസ്തം
കുങ്കുമ ചന്ദന ചർച്ചിത ഗാത്രം
പങ്കജനേത്ര പവിത്ര സുമേത്രം
ശങ്കരസൂനു നമാമി ഗണേശം

ഹൃദയവാതില്‍ തുറന്നു
രുദ്രാക്ഷമണിഞ്ഞ ബന്ധന മോചിത
ശരണം വിളിച്ചുരുകും
കർപ്പൂരക്കൂട്ടങ്ങള്‍ പദയാത്രക്കൊരുങ്ങും
അയ്യപ്പന്മാര്‍.....ഞങ്ങള്‍ അയ്യപ്പന്മാര്‍
ഹൃദയവാതില്‍ തുറന്നു....

പൊന്നമ്പലം മനസ്സിലൊരുക്കി
തിരുമുഖമുള്ള കെട്ടു മുറുക്കി
(പൊന്നമ്പലം...)
നാളികേരം ഉടച്ചു നീങ്ങുമ്പോള്‍
ഗണനാഥന്‍ മുന്നില്‍ വഴി തെളിച്ചു....
സ്വാമിയേ ശരണമയ്യപ്പാ...
സ്വാമിയേ ശരണമയ്യപ്പാ...
ഹരിഹരസുതനേ കരിമലവാസാ
ശരണം ശരണം അയ്യപ്പാ...
(ഹൃദയവാതില്‍...)

ഗുരുവിന്‍ പാദത്തെ പിന്തുടരുമ്പോള്‍
പാപച്ചുമടില്‍ ഭാരം കുറയുന്നു
(ഗുരുവിന്‍..)
ജീവിതയാത്രയില്‍ ഇതുവരെ തേടിയ
ഉണ്മതന്‍ പ്രകാശം തെളിഞ്ഞിടുന്നു...
സ്വാമിയേ ശരണമയ്യപ്പാ...
സ്വാമിയേ ശരണമയ്യപ്പാ...
ഹരിഹരസുതനേ കരിമലവാസാ
ശരണം ശരണം അയ്യപ്പാ...
(ഹൃദയവാതില്‍...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts