ഓം ഗിരീശ്വരായ
അയ്യപ്പഗാന സമാഹാരം
Om Gireeswraaya (Ayyappa Songs Collection)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 05 2012 07:37:15.

ഓം ഗിരീശ്വരായ....നമോ ഗിരീശ്വരായ...(2)
ആനന്ദജ്യോതിസ്സേ തരുണാരുണ തേജസ്സേ
പാഹിമാം ഹേ വരദാ ഹരിഹരതനയാ...
കാരുണ്യവാരിധേ കാത്തുകൊള്‍ക നീ...
കാരുണ്യവാരിധേ കാത്തുകൊള്‍ക നീ...
ഓം ഗിരീശ്വരായ....നമോ ഗിരീശ്വരായ...

ആരണ്യവാസനേ...കലികാല ദൈവമേ
കൃപയരുളാന്‍ വൈകരുതേ ശബരിഗിരി നാഥാ...
സ്വാമിയേ ശരണം...നീയെന്‍ അയ്യനെ..
അടിമലരിണ കൈ തൊഴുന്നേന്‍ ശബരിഗിരിനാഥാ...
വരികയായ് ഞങ്ങള്‍ നിന്‍ സന്നിധി തേടി
പാഹിമാം പാഹിമാം പാപമോചനാ..
ഓം ഗിരീശ്വരായ....നമോ ഗിരീശ്വരായ...(2)
കര്‍പ്പൂരപ്രിയനേ നീ കാത്തുകൊള്ളണേ...(2)

ഓംകാരപ്പൊരുളല്ലോ ഒരുമയുടെ പെരുമയല്ലോ
ജാതിമതഭേദമേതും സ്വാമി നിനക്കില്ലല്ലോ
(ആ....ഓംകാരപ്പൊരുളല്ലോ...)
ആനന്ദചിത്തന്‍ നീ അടിയങ്ങൾക്കഭയവും
അരുളുന്നു നീയെന്നും ശ്രീ ശബരീശാ...
ഓം ഗിരീശ്വരായ....നമോ ഗിരീശ്വരായ...(2)
ആനന്ദചിത്തന്‍ നീ അടിയങ്ങൾക്കഭയവും...(2)

വാവരോടൊത്തു നീ പൂങ്കാവനങ്ങളില്‍
പോരടിച്ചു കേളിയാടി തോഴനായി മാറി...
(വാവരോടൊത്തു...)
പതിനെട്ടു പടി കയറി ഞങ്ങള്‍ വരുമ്പോള്‍
കരുണവഴിയും മിഴികളാലെ ഒന്നു നോക്കണേ...
ഓം ഗിരീശ്വരായ....നമോ ഗിരീശ്വരായ...(2)
കര്‍പ്പൂരപ്രിയനേ നീ കാത്തുകൊള്ളണേ...(2)
ഓം ഗിരീശ്വരായ....നമോ ഗിരീശ്വരായ...(2)
ആ....ആ.....ആ......


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts