ശബരിഗിരീശ്വര
അയ്യപ്പഗാന സമാഹാരം
Sabarigireeswara (Ayyappa Songs Collection)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍സതീഷ്‌ ബാബു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 10 2012 09:32:01.

ശബരിഗിരീശ്വര സൌഭാഗ്യദായക
ശരണം തവ ചരണം...
(ശബരിഗിരീശ്വര....)
തവപദ നളിനീ തീർത്ഥത്തിലൊഴുകി
തളരട്ടെ മമഹൃദയം...
(ശബരിഗിരീശ്വര....)

കരളിലെ കാടൊരു പൊന്നമ്പലമേടായ്
സുരഭിലചിന്തകള്‍ കര്‍പ്പൂരകുണ്ഡമായ്
(കരളിലെ കാടൊരു....)
പങ്കജനയനാ..മാമകാത്മാവൊരു
പതിനെട്ടാം പടിയായി...
പതിനെട്ടാം പടിയായി...
(ശബരിഗിരീശ്വര....)

കണ്ണീരു കൊണ്ടൊരു പമ്പയൊഴുക്കാം
കരിമല പണിതീര്‍ക്കാം...
(കണ്ണീരു കൊണ്ടൊരു...)
മനസ്സൊരു ശരംകുത്തി ആലാക്കി മാറ്റാം
മകരവിളക്കു തൊഴാം...
മകരവിളക്കു തൊഴാം...
(ശബരിഗിരീശ്വര....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts