കനകപ്പൂവണി
അയ്യപ്പഗാന സമാഹാരം
Kanakappoovani (Ayyappa Songs Collection)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 05 2012 07:41:06.

കനകപ്പൂവണി കിങ്ങിണി ചാര്‍ത്തിയ
കാനന മേഖലയില്‍
കതിരൊളി ചൊരിയും കരുണാമയ-
നെന്നയ്യൻ മണികണ്ഠന്‍
(കനകപ്പൂവണി....)

നിന്‍ തിരുനടയില്‍ നിറമിഴിയോടെ
നിന്നു തൊഴുന്നേരം
നിരുപമ കീർത്തേ പൂമഴയായ് കൃപ
എന്നില്‍ പൊഴിയേണം....
അങ്ങു കിഴക്കന്‍ മലയില്‍ നിന്നൊരു
ശരണം വിളി കേള്‍ക്കെ....
എന്റെ മനസ്സൊരു പൂങ്കാവനമായ്
മാറണം അയ്യപ്പാ......
വനമായ് മാറണം അയ്യപ്പാ......
(കനകപ്പൂവണി....)

നിലാവു വഴിയും തെളിമാനത്തൊരു
നക്ഷത്രം കാണ്‍കെ...
മകരജ്യോതി മനസ്സിലുദിപ്പൂ
വിളങ്ങണം അയ്യപ്പാ.....
ഉദിച്ചുവല്ലോ മേലേ സംക്രമ
സന്ധ്യാ നക്ഷത്രം
നടയ്ക്കല്‍ ദീപാരാധന കേള്‍പ്പതു
ശരണം വിളി മാത്രം....
കേള്‍പ്പതു ശരണം വിളി മാത്രം....
(കനകപ്പൂവണി....)

മംഗളവാദ്യം ഉയര്‍ന്നു തുറന്നു
കനക ശ്രീകോവില്‍....
കിന്നരഗന്ധർ‌വ്വാദികള്‍ പോലും
നമിക്കയായ് നടയില്‍....
മംഗളമൂർ‌ത്തേ നിന്‍ തിരുമുമ്പിൽ
പാടിടും ഈരടികള്‍....
തുംഗതരംഗധ്വനി പോല്‍ എങ്ങും
മാറ്റൊലി കൊള്ളേണം.....
എങ്ങും മാറ്റൊലി കൊള്ളേണം.....
(കനകപ്പൂവണി....)

കര്‍പ്പൂരത്തിരി നാളപ്പൊലിമയില്‍
ഉണരും ഭഗവാനേ....
നല്‍കൃപ തൂവുക ഞങ്ങളിലിനിയും
ഗണപതി ഭഗവാനേ....
അടിമുടി വരമഞ്ഞൾപ്പൊടി ആടിയൊരമ്മേ
നിന്‍ ചരണം....
അടിയങ്ങൾക്കിനി ശരണം സദ്ഗതി
വരദേ നീ തരണം.....
സദ്ഗതി വരദേ നീ തരണം.....
(കനകപ്പൂവണി....)

നൂറും പാലും ആടിക്കൊണ്ടും
പൊൻ നാഗ വരാളി....
രാഗം കൊണ്ടും കനിയുക കനിയുക
നാഗരാജാവേ.....
ശബരി ഗിരീശക തോഴന്‍
വാവര്‍ സ്വാമിയേ അഭയം...
ഞങ്ങള്‍ക്കും തരിക ഐശ്വര്യത്തിൻ
ഭസ്മവും സദയം.....
ഐശ്വര്യത്തിൻ ഭസ്മവും സദയം.....
(കനകപ്പൂവണി....)

കാടുകള്‍ പൂത്തുതളിർക്കുവതയ്യനെ
വരവേല്‍ക്കാനല്ലോ...
കാട്ടാറുകളുടെ പാട്ടില്‍പ്പോലും
ശരണം വിളിയല്ലോ...
മാമുനിമാരെപ്പോലെ മരങ്ങള്‍
തപസ്സു ചെയ്യുന്നു...
മൌനത്തിന്റെ മഹത്വമറിഞ്ഞവര്‍
മന്ത്രം ചൊല്ലുന്നു....
അറിഞ്ഞവര്‍ മന്ത്രം ചൊല്ലുന്നു....
(കനകപ്പൂവണി....)

മറ്റാരും തുണയില്ലെന്‍ സ്വാമീ
ശരണം നീ മാത്രം...
മാറ്റൊലി കൊള്ളണം എന്റെ മനസ്സില്‍
നിന്‍ നാമം മാത്രം...
എന്റെ മിഴിയില്‍ തെളിഞ്ഞിടേണം
നിന്‍ രൂപം മാത്രം...
എനിക്കു വേണ്ടതു സ്വാമീ നിന്നുടെ
കാരുണ്യം മാത്രം...
നിന്നുടെ കാരുണ്യം മാത്രം......
(കനകപ്പൂവണി....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts