കടം
ഏകാകികളുടെ ഗീതം
Kadam (Ekaakikalude Geetham)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംരാജീവ് ആലുങ്കൽ ,വിജയ്‌ കരുൺ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍സുദീപ് കുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 14:35:09.
 
അഴുത്ത ജീവിതം അകുത്തെടുക്കുവാന്‍
പടിക്കലെത്തി നാം ഒരുങ്ങി നില്‍ക്കവേ
ഒടുക്കമാണിതെന്നുരച്ചുകൊണ്ടിതാ
മടക്കയാത്രയായു് നിഴല്പിറാവുകള്‍
(അഴുത്ത )

തിടുക്കമെന്തിനോ നടിപ്പതീ നമ്മള്‍
കടയ്ക്കലന്യന്റെ കത്തി മിന്നവേ
തടുക്കുവാനിനി സമയമില്ല പോല്‍
തരളമാനസം തളര്‍ന്നു വീഴവേ

പകല്‍ക്കിനാവിലെ ഹൃദയവാടിയില്‍
പകച്ചുനില്‍ക്കയായു് സുഗന്ധസൂനങ്ങള്‍
അമൃതസ്നേഹവും ഒരിറ്റു കാമവും
അടവു വച്ചുപോയു് അതിരിനപ്പുറം
(അമൃതസ്നേഹവും )

കനവു വിളയുന്ന പാടവും നമ്മള്‍
തീറുനല്‍കിക്കഴിഞ്ഞു എന്‍ സഖി
നടവരമ്പിലെ നറുനിലാത്തുള്ളി
ഉടനെ അന്യമായിത്തീരുമെന്‍ സഖി

മധുരയൗവ്വനം വിരിഞ്ഞ കാലത്തെ
മൃദുലചിന്തകള്‍ വഴിപിരിഞ്ഞു പോയു്
പുതുപ്രതീക്ഷതന്‍ പുളകവീഥിയില്‍
പുതിയ പേറ്റന്റിന്‍ പറ നിറഞ്ഞു പോയു്

ഞാറ്റുവേലയില്‍ നമ്മള്‍ നട്ടൊരീ
തെല്ലു സ്നേഹവും വാടി നില്‍ക്കയായു്
ചിന്തകള്‍ നമ്മളെന്തിനോ വൃഥാ
ചില്ലറത്തുട്ടിനിന്നു വില്‍ക്കയായു്
(ചിന്തകള്‍ )

പ്രണയവും നമ്മള്‍ വില പറഞ്ഞു പോയു്
പൊരുളറിഞ്ഞപ്പോള്‍ കഥകഴിഞ്ഞു പോയു്
ചതിമറയ്ക്കുള്ളില്‍ വെറുതെയാടുന്ന
ചാവു കോലങ്ങള്‍ നമ്മളാകയായു്
(പ്രണയവും )

പ്രിയസഖി
പ്രിയസഖി നിന്റെ മാറിലെ ക്ഷീരഗ്രന്ധിയും
പണ്ടേ വില പറഞ്ഞു പോയു്
ഇനി നിനക്കില്ല അമ്മ മാനസം
അനഘസായൂജ്യത്യാഗസേവനം

കടല്‍ കടന്നു വന്നിവിടെയുള്ളൊരീ
കനിവു പോലും വിലയ്ക്കെടുത്തവര്‍
അതുല വേദാന്തഗീതകം പോലും
പുതിയ സംഗീതമാക്കി മാറ്റിയോര്‍

വരച്ച ചതുരത്തില്‍ വെറുതെ ആടവേ
ഉരച്ചതെല്ലാം നാം കടമെടുത്തതോ
തിരിച്ചടക്കേണ്ട വചനമാകേയും
തിളക്കമില്ലാതെ വിതുമ്പിടുന്നുവോ
(വരച്ച )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts