രഘുപതി രാമം
സരയൂ
Raghupathy Raamam (Sarayu)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംറാം സുരേന്ദര്‍
ഗാനരചനസിജു തുറവുര്‍
ഗായകര്‍അമൃത സുരേഷ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 20 2024 13:45:26.
സീതാ കല്യാണ വൈഭോഗമേ
രാമ കല്യാണ വൈഭോഗമേ

രഘുപതി രാമം രാഘവ രാമം
സരയൂ തീരം സുരഭില യാമം
നവവധുവായി ജാനകി വന്നൂ
പരിണയ ഹാരം പരിമളമാകാൻ
ശ്രീരാമനും സീതയ്ക്കും കല്യാണരാവ്
ഈണത്തോടെ എല്ലാരും കല്യാണി മൂളും
ആനന്ദം നെയ്യുന്നു സിന്ദൂരം പെയ്യുന്നു
ചാമരം വീശുവാൻ ചാരെ വാ പുന്നാര കാറ്റേ

ത്രയംബകം എന്നൊരു പൊന്‍വില്ലു കുലച്ചവനേ
മൈഥിലിയെന്ന സുന്ദരിയെ കണ്ടു കൊതിച്ചവനേ
മദന ശരങ്ങൾ ഒന്നു പതിഞ്ഞൂ
കനക നിലാ മിഴി ചിമ്മീ
വൈദേഹി ഹൃദയം നിൻ ശ്രീ കോവിലകം
വരവായി വാസന്തം അയോദ്ധ്യയിൽ ഉല്ലാസനാള്

ഭൂമി ദേവിയ്ക്ക് പൂമകളായി വന്നു പിറന്നവളേ
ജാനകിയെന്ന നാമത്തിൽ പുണ്യമുണർന്നവളേ...
സകല ഗുണങ്ങൾ നിന്നിലലിഞ്ഞൂ
സുന്ദരനാദം ശ്രുതി ചേർന്നൂ
ശ്രീരാമൻ അറിയുന്നു സീതാമധുരം
വരവായി വാസന്തം അയോദ്ധ്യയിൽ ഉല്ലാസനാള്..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts