ആരോമൽ പൂവേ
തീരം തേടി
Aaromal Poove (Theeram Thedi)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഎസ് ആർ സൂരജ്
ഗാനരചനശ്യാം ഏനാത്ത്
ഗായകര്‍സുദീപ് കുമാർ
രാഗംജോഗ്‌
ഗാനത്തിന്റെ വരികള്‍
Last Modified: September 14 2021 13:17:37.
ആരോമൽ പൂവേ നീ ഉറങ്ങ്
കനവെല്ലാം മാഞ്ഞേപോയ് കരൾ വീണപ്പാട്ടും
മിഴിനീരാലിതാ ചാരേ ഞാൻ
എൻ കുഞ്ഞേ ചായുറങ്ങ്
പൊന്നുറങ്ങ് കണ്ണുറങ്ങ്
ചാഞ്ചക്കം ചാഞ്ചക്കം ചായുറങ്ങ്
മം
മൊഴി വാടും പൂവിൻ ചിരി മായും നേരം
തൊടി തന്നിൽ പാടും കുയിൽ പോലും മൗനം
ഒരു തുമ്പ പൂവായ് ചാരെ ചിരിതൂകാൻ എന്നും നിന്നെ
കരുതിടാം ജീവനേ കണ്മണി ഉറങ്ങ്

(പൊന്നുറങ്ങ്)

കാർമേഘം വിണ്ണിൻ തിരിതാഴ്തും നേരം
ഇട നെഞ്ചിൽ നോവിൻ തിരിയാളുകയല്ലോ
ഒഴുകാതെൻ നെഞ്ചിൽ വിങ്ങും
പുഴയായ് നിൻ മൗനം കുഞ്ഞേ
തളിരിടും ഓർമ്മയായ് മാഞ്ഞു പോകരുതേ
(ആരോമൽ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts