നിളയുടെ നിർമ്മല തീരങ്ങൾ
ആവണിച്ചിന്ത്
Nilayude Nirmmala Theerangal (Aavanichinthu)
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംഗോകുൽ മേനോൻ
ഗാനരചനമേതിൽ സതീശൻ
ഗായകര്‍അനു ,ചന്ദ്രകുമാർ ,ശശി വള്ളിക്കാട്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 19 2022 09:40:18.
 
നിളയുടെ നിർമ്മല പുളിനങ്ങൾ
ഉണരുന്നൂ നീലനിലാവിൽ
ഓർമ്മകൾതൻ ഓണനിലാവിൽ ..
മുത്തശ്ശികഥകളുറങ്ങും മൂവന്തിക്കാവിനുമീതെ (2)
ഓർമ്മകൾ ഒളിവീശും ഓണനിലാവ് .
(നിളയുടെ)

നാവേറുതിരും നാട്ടുവഴികളിൽ
നിറകതിർ തൂകും ചെറുവയലേലകളിൽ
പുലരൊളി ചിന്നും പൂമേടുകളിൽ
നാട്ടുമാന്തളിർ ചിറ്റാടകളിൽ
പുള്ളോർക്കുടവും നന്തുണിയും നാഗഫണക്കാവും (2 )
ഞാറ്റടിപ്പാട്ടും കിളിതൻ കളമൊഴിയും
ഓണം പൊന്നോണം ഓർമ്മകൾതന്നോണം ..
(നിളയുടെ)

ചേങ്ങിലയും ശംഖിലത്താള മൃദംഗ മദ്ദള മണിനാദം
കലകളുടെ , കനക കരങ്ങളിലോണാപ്പൂത്താലം (2 )
പുത്തിലഞ്ഞിപ്പൂവിനും പൂവാംകുരുന്നിനും (2 )
ശ്രാവണ ശ്രീപദം ..ഓണം പൊന്നോണം
(നിളയുടെ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts