സന്ധ്യമയങ്ങി
ഗ്രാമപുണ്യം
Sandhyamayangi (Graamapunyam)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംമേതിൽ സതീശൻ
ഗാനരചനമേതിൽ സതീശൻ
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 19 2022 09:38:50.
 സന്ധ്യ മയങ്ങി നിശയുടെ മടിയിൽ
നിലവിളക്കുകൊളുത്തി
വിണ്ണിലെ താരകം ചിരിക്കുന്നുവോ
മണ്ണിലും മറ്റൊരു താരം
മണ്ണിലും മറ്റൊരു താരം !

അരയാലിൻതറയരുളും കരിയിലതുളസി-
തന്നടിയിലായുറച്ചൊരു നെയ്‌വിളക്കേ...
നെയ്‌വിളക്കേ ....
കറുത്തു ഭീകരം നിശാനർത്തനം
നിഷ്പ്രഭമാക്കിയ നെയ്‌വിളക്കേ ...

സന്ധ്യയെ താരാട്ടു പാടിയുറക്കി
കറുത്ത തേരിൽ വരും നിശാനർത്തകി
നിന്റെ നാട്യരംഗ വേദികളിലിതാ
പ്രഭാപൂരം പരത്തുന്നു നെയ്‌വിളക്ക്
നെയ്‌വിളക്ക് ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts