ഭൂതത്താനെ
ശരവണ ഗീതങ്ങൾ
Bhoothathaane (Saravana Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംമായാമാളവഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: March 27 2022 06:56:48.
ഭൂതത്താനെ തിരു ഭൂതത്താനേ..
ഭൂതത്താനെ തിരു ഭൂതത്താനേ..
കായ്‌കനി പൊങ്ങലിടാത്തൊരിലഞ്ഞി
പൂങ്കുട ചൂടിയ ഭൂതത്താനേ...
ഇണ്ടലകറ്റിടുമാണ്ടവ പാദം
കണ്ടുവണങ്ങാന്‍ വന്നവനാണേ
പയ്യന്നൂര്‍പെരുമാളിന്‍ അടിയന്‍
പണ്ടേ അടിമപ്പെട്ടവനാണേ

വേലേന്തിയ ഷണ്മുഖനെ പരനേ
ചാലേയൊരുയുരു കാണേണം
നെയ്യമൃതത്തിരുനടയില്‍ എന്നുടെ
കൈയ്യാല്‍ വെച്ചു നമിക്കേണം
എന്‍ കയ്യാല്‍ വെച്ചു നമിക്കേണം

ഭാര്‍ഗ്ഗവരാമനനുഗ്രഹമാകിയ
വിഗ്രഹമൊന്നേ ശരണംമേ..
തൃക്കഴല്‍ തഴുകും ദീപപ്രഭയാല്‍
ഉല്‍ക്കളമെന്നും തെളിയേണമേ
എന്‍ ഉല്‍ക്കളമെന്നും തെളിയേണമേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts