ഹരിപ്പാട് വിളങ്ങീടും
ശരവണ ഗീതങ്ങൾ
Harippaadu Vilangeedum (Saravana Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംഹിന്ദോളം
ഗാനത്തിന്റെ വരികള്‍
Last Modified: March 17 2022 15:06:01.
ഹരിപ്പാട് വിളങ്ങിടും വേലായുധ സ്വാമി നിന്റെ
അരുള്‍പ്പാടില്‍ ആടിടുന്നു വിശ്വക്കാവടീ....
പരിചൊടു സേവചെയ്യും പരിജനത്തിനണയും
അഴല്‍പ്പാടെ നീക്കിടും നിന്‍ പൊന്നും ചേവടീ...
ജ്ഞാന ചേവടീ...
ഹരിപ്പാട്‌.... മുരുകാ...
ഹരിപ്പാട്‌.... ഷണ്മുഖാ...

വൃശ്ചിക കാര്‍ത്തികനാള്‍ കണ്ടല്ലൂരില്‍ നിന്നും പണ്ടു
കണ്ടെടുത്തോരാണ്ടവന്റെ ആണ്ടു പിറന്നാള്‍
ഹര ഹരോ ഹര ഹര
ഹര ഹരോ ഹര ഹര
പതിനെട്ടു പൂജവേണം തൃക്കളഭ ചാര്‍ത്തു വേണം
പൊന്‍മയില്‍മേലാനയിച്ചു തൊഴുതേല്‍ക്കേണം
തൊഴുതേല്‍ക്കേണം...
ഹരിപ്പാട്‌.... മുരുകാ...
ഹരിപ്പാട്‌.... ഷണ്മുഖാ...

മകരമാസപൂയം നാളില്‍ മൂര്‍ത്തി മൂന്നും ചേര്‍ന്നെഴുന്ന
മുരുകന്‍ വന്നീ മതിലകത്തു കുടികൊണ്ട നാള്‍
ഹര ഹരോ ഹര ഹര
ഹര ഹരോ ഹര ഹര
രാവിലേ നീരാടിടുവാന്‍ സപ്ത ദ്രവ്യങ്ങളും വേണം
രാവിലോ ഭസ്മം കുങ്കുമം പുഷ്പമിവയും
പുഷ്പമിവയും...
ഹരിപ്പാട്‌.... മുരുകാ...
ഹരിപ്പാട്‌.... ഷണ്മുഖാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts