മനസ്സാം പരിഹാരപമ്പയിൽ
പരിഹാരപമ്പ
Manassam Pariharapambayil (Pariharapamba)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംമേതിൽ സതീശൻ
ഗാനരചനമേതിൽ സതീശൻ
ഗായകര്‍മേതിൽ സതീശൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 01 2021 15:28:15.
 
മനസ്സാം പരിഹാര പമ്പയിൽ മുങ്ങിയാൽ
തീരാത്ത പരിതാപമുണ്ടോ
ഹവിസാം സങ്കൽപ്പ ചിന്തയിൽ വിടരാത്ത
ജീവൽ പ്രസാദങ്ങളുണ്ടോ (2))
പാപപുണ്ണ്യങ്ങൾ തൻ പാദങ്ങൾ അടിവച്ചു (2)
പൂക്കുന്നു മനസിന്റെ സന്നിധാനം (2)
പരമാത്മൻ പരമേശ്വരൻ വാഴുന്ന
മനസ്സാം പരിഹാര പമ്പയിൽ മുങ്ങിയാൽ
തീരാത്ത പരിതാപമുണ്ടോ

നെയ്തുമറിക്കുന്ന മോഹവിചാരങ്ങൾ
നെയ്‌ത്തേങ്ങകളിൽ നിറച്ചുകൊണ്ടും (2)
മദ മാത്സര്യ മനോഗുണ മഹിഷിയിൽ (2)
മർദ്ദന നൃത്തം ചെയ്തുകൊണ്ടും
മലകയറയുന്നൊരു മണികണ്ഠൻ (2)
മനസ്സിനുള്ളിലെ മഹേശ്വരൻ
പരമാത്മൻ പരമേശ്വരൻ വാഴുന്ന
മനസ്സാം പരിഹാര പമ്പയിൽ മുങ്ങിയാൽ
തീരാത്ത പരിതാപമുണ്ടോ

ഉള്ളിലെ ഉണ്മകൾ ഉണർവ്വിനുറവായ്
ഉടുക്ക് കൊട്ടി പാടുമ്പോൾ (2)
ഒരുക്കഴിക്കും മണിമന്ത്രങ്ങളിൽ (2)
ഉത്സവമനസ്സുകൾ ആടുമ്പോൾ
ഉരുകും കർപ്പൂരാഴിയിൽ ഉജ്വല (2)
രൂപ മനോജ്ഞം മണികണ്ഠൻ
പരമാത്മൻ പരമേശ്വരൻ വാഴുന്ന

മനസ്സാം പരിഹാര പമ്പയിൽ മുങ്ങിയാൽ
തീരാത്ത പരിതാപമുണ്ടോ
മനസ്സാം പരിഹാര പമ്പയിൽ മുങ്ങിയാൽ
തീരാത്ത പരിതാപമുണ്ടോ
ഹവിസാം സങ്കൽപ്പ ചിന്തയിൽ വിടരാത്ത
ജീവൽ പ്രസാദങ്ങളുണ്ടോ (2))
പാപപുണ്ണ്യങ്ങൾ തൻ പാദങ്ങൾ അടിവച്ചു (2)
പൂക്കുന്നു മനസിന്റെ സന്നിധാനം (2)
പരമാത്മൻ പരമേശ്വരൻ വാഴുന്ന
മനസ്സാം പരിഹാര പമ്പയിൽ മുങ്ങിയാൽ
തീരാത്ത പരിതാപമുണ്ടോ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts