മനസ്സിൻ നടക്കൽ
തായേ പുതുക്കുളത്തി
Manassin Nadakkal (Thaye Puthukkulathi)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനമേതിൽ സതീശൻ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 01 2021 15:28:42.
 മനസ്സിൻ നടയ്ക്കൽ കൈകൂപ്പി നിന്നു
നിമിഷാർദ്ധ നേരം ധ്യാനഭരം
കൺചിമ്മി തുറന്നപ്പോൾ മുന്നിലമ്മ
പുതുക്കുളങ്ങരകാവിലമ്മ !

(മനസ്സിൻ ..)

പുതിയങ്കത്തിനു പുണ്യമായി
കാട്ടുശ്ശേരിയ്ക്കു കടാക്ഷമായി
'ചപ്പിലാന'പ്പുറത്താഗതയായ്
ചാപല്യമെല്ലാമകറ്റിടാനായ്, മനഃ -
ശ്ചാഞ്ച ല്യമൊക്കെയും മാറ്റിടാനായ്
കൈവല്യരൂപിണി കരുണാമയീ
പുതുക്കുളങ്ങരക്കാവിലമ്മ !!

(മനസ്സിൻ ..)

ഇതിഹാസങ്ങളിൽനിന്നുരുതി
വീണൊരു മാമരുത്വാമലതൻ
രമ്യസുഗന്ധ സുമോഹന മേദിനിയിൽ
'സഞ്ജീവ' സായൂജ്യമാകുമമ്മ
സങ്കീർത്തനങ്ങളുണർത്തുമമ്മ
സങ്കൽപ്പ സാഫല്യ ശ്രീലകത്തിൽ
പുതുക്കുളങ്ങര ശ്രീദേവി ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts