കോട്ടങ്ങളെല്ലാം
ദേവാ വോട്ടയ്ക്കൊരുമകനെ
Kottangalellam (Deva Vettaykkorumakane)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംമേതിൽ സതീശൻ
ഗാനരചനമേതിൽ സതീശൻ
ഗായകര്‍സുദീപ് കുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 19 2022 09:38:23.
 കോട്ടങ്ങൾ എല്ലാം തീർത്തൊടുവിൽ
നേട്ടങ്ങൾ തന്നരുളും
കൂട്ടത്തിൽ ഞങ്ങളുടെ
കൂട്ടിനുണ്ടെപ്പോഴും
വേട്ടയ്ക്കൊരുമകൻ തമ്പുരാൻ
തട്ടകം വാഴുന്ന തമ്പുരാൻ
പുതിയങ്കത്തിൻ ...

(കോട്ടങ്ങൾ )


മനസ്സിൻ നടകൾ തുറക്കുകിൽ തെളിയുന്നു
മായിക പ്രഭതൂകും മഹിതരൂപം
ചന്ദനക്കാപ്പിട്ട ചന്തമെഴുന്ന നിൻ
മന്ദസ്മിതമൊരു മനജ്യോത്സ്‌ന
സന്താപഹരൻ ശങ്കരതനയൻ
സങ്കടമാറ്റുന്ന നിൻ കടാക്ഷം
സങ്കടമാറ്റുന്നു നിൻകടാക്ഷം !

(കോട്ടങ്ങൾ )

ഉഷസ്സുകളുണർന്നു ഉപവനമാല്ല്യങ്ങൾ
തവതിരുമാറിൽ ചാർത്തിടുമ്പോൾ
കാവിലെയരയാലിലകൾ പൊഴിയ്ക്കുന്നു
നിൻനാമാക്ഷരമന്ത്രജപം
കിരാതതനയൻ കന്മഷഹീനൻ
കാവൽക്കോട്ടകൾ തീർക്കുന്നു
മനസ്സാം ബാലുശ്ശേരികളിൽ ..

(കോട്ടങ്ങൾ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts