പലതുണ്ട് പലതുള്ളി പെരുവെള്ളം പോലെ
പാലക്കാട്‌ നമ്മുടെ പാലക്കാട്‌
Palathundu Palathulli Peruvellam Pole (Palakkad Nammude Palakkad)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംശശി വള്ളിക്കാട്
ഗാനരചനമേതിൽ സതീശൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 16 2020 17:31:19.
 പലതുണ്ട് പലതുള്ളി പെരുവെള്ളംപോലെ
അതിലുണ്ട് ,തുടിതുള്ളും ഒരുനാടിന്നുള്ളം
ഈ ഉള്ളംതുളുമ്പുമോളത്തിൻ താളത്തിൽ പാടാം
പാലക്കാട് .. നമ്മുടെ പാലക്കാട്
പാലക്കാട് .. നമ്മുടെ പാലക്കാട്

ഒരുപിടിയോർമ്മകൾ ഓടിനടക്കും നാട്ടുവരമ്പും
നാട്ടുമാവിൽ ഊഞ്ഞാലാടും കാറ്റിൻ ഇരമ്പം,
മനസ്സിലിടയ്ക്ക, ചേങ്ങില, ചെണ്ടകൾ
നന്തുണി നിറയുമ്പം ...
നമസ്‌ക്കരിക്കും പനയോലക്കൈക്കൊട്ടിപ്പാടുമ്പം
അകമൊരുതായമ്പകയുടെ മേളം തക തക കൊട്ടുമ്പം..
കണ്യാർകളിയുടെ ചെങ്കൊന്നപ്പൂ പന്തലിലാടുമ്പം
ഈ ഉള്ളം തുളുമ്പും ഓളത്തിൽ പാടാം താളത്തിൽ പാടാം
പാലക്കാട് .. നമ്മുടെ പാലക്കാട്
പാലക്കാട് .. നമ്മുടെ പാലക്കാട്

കലയുടെ കനകകിരീടം ചൂടിയ കാടും മേടും
കൊടി, കുട,തഴയും ചാമരവും മുകിലാനപ്പുറവും
പൂരക്കാവിലെ വേലക്കാഴ്ചകൾ കണ്ടുനടക്കുമ്പം
നിഴലുകൾ കുമ്മാട്ടിക്കളിയായി രാവിൽ പടരുമ്പം
പ്രിയമൊരു ശങ്കരവാദ്യവിശേഷം പൂമ്പറ കൊട്ടുമ്പം
പാവക്കൂത്തുനടത്തും പകലുകളന്തികളാകുമ്പം
ഈ ഉള്ളം തുളുമ്പും ഓളത്തിൽ പാടാം, താളത്തിൽ പാടാം
പാലക്കാട് .. നമ്മുടെ പാലക്കാട്
പാലക്കാട് നമ്മുടെ പാലക്കാട്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts