ഇങ്ങനെയകലത്തിൽ
അകം അകലം
Inganeyakalathil (Akam Akalam)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംമേതിൽ സതീശൻ
ഗാനരചനമേതിൽ സതീശൻ
ഗായകര്‍വിനു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 22 2022 15:52:40.
 ഇങ്ങനെ അകലത്തിൽ ഇരിക്കുന്ന നേരം
അകമുള്ള മൂർത്തിയെ കൈതൊഴാം
ചിന്തകൾകൊണ്ടൊരു ചാന്തഭിഷേകം
ചന്തത്തിൽ മൂർത്തിയിൽ ചാർത്തിടാം

ചുറ്റമ്പലത്തിൻ സർവ്വവികാരങ്ങൾ
ശീവേലി മൂന്നിലും വലത്തുവയ്ക്കും
ബോധനിലാവത്തു കുളികഴിഞ്ഞീറനിൽ
വേദവിചാരങ്ങൾ തിരിതെറുക്കും
സാന്ദ്ര മന്ത്രങ്ങൾ വിളക്കു വയ്ക്കും ..

സദ്‌കാല സ്മരണതൻ കോലങ്ങളേറ്റിയ
ആനകളായിരം എഴുന്നെള്ളും
പ്രദക്ഷിണവഴിയിലെ സ്നേഹപഞ്ചാരിയിൽ
ജീവനതാളങ്ങൾ ഗതിമാറും ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts