എത്ര മനോഹരം എന്റെ വിദ്യാലയം
എന്റെ വിദ്യാലയം
Ethra Manoharam Ente (Ente Vidyaalayam)
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഎൻ എ പ്രസാദ്
ഗാനരചനഡോ ജോജി കുരിയാക്കോസ്
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 13 2020 17:00:38.
 എത്ര മനോഹരം എന്റെ വിദ്യാലയം
എന്തു മധുരമീ ഓർമ്മകൾക്ക്
എത്ര മനോഹരം എന്റെ വിദ്യാലയം
എന്തു മധുരമീ ഓർമ്മകൾക്ക്
നിനവിൻ നറുമലർ മധു നുകരാനായ്
പോയ വസന്തമേ മടങ്ങി വരൂ
എത്ര മനോഹരം എന്റെ വിദ്യാലയം
എന്തു മധുരമീ ഓർമ്മകൾക്ക്

മനസ്സിൻ മണിച്ചെപ്പിൽ മാഞ്ഞുപോകാതെ നാം
ഒരു മയിൽപ്പീലിപോൽ ചേർത്തുവെച്ചൂ
മനസ്സിൻ മണിച്ചെപ്പിൽ മാഞ്ഞുപോകാതെ നാം
ഒരു മയിൽപ്പീലിപോൽ ചേർത്തുവെച്ചൂ
നിറമുള്ള കൗമാര നഷ്ടചിത്രങ്ങളേ
തിരികെ വരൂ എന്റെ കൂടെ വരൂ
സുന്ദര സ്വപ്നങ്ങൾ നെയ്തു തരൂ …..
എത്ര മനോഹരം എന്റെ വിദ്യാലയം …

പനിമതി പോലെ പ്രണയവർണ്ണങ്ങളന്ന്
തനുവിലും കരളിലും പെയ്തിറങ്ങി
പനിമതി പോലെ പ്രണയവർണ്ണങ്ങളന്ന്
തനുവിലും കരളിലും പെയ്തിറങ്ങി
വിറയാർന്ന ചുണ്ടിൽ നിന്നുതിരാത്ത വാക്കുകൾ
അകതാരിലെങ്ങോ വിതുമ്പി നിന്നു
മിഴികളയച്ചന്ന് കാത്തിരുന്നു ...
എത്ര മനോഹരം എന്റെ വിദ്യാലയം
എന്തു മധുരമീ ഓർമ്മകൾക്ക്
നിനവിൻ നറുമലർ മധു നുകരാനായ്
പോയ വസന്തമേ മടങ്ങി വരൂ
എത്ര മനോഹരം എന്റെ വിദ്യാലയം
എന്തു മധുരമീ ... ഓർമ്മകൾക്ക് ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts