കാലം നമിക്കും
ഹനുമദ്‌ പ്രസാദം
Kaalam Namikkum (Hanumadh Prasadm)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഓ കെ ഗോപി
ഗാനരചനവിജയ് നായരമ്പലം
ഗായകര്‍ജി വേണുഗോപാല്‍
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: August 04 2023 09:32:52.
ഓം വൈരാഗ്യ മൂര്‍ത്തി രൂപായ
സിദ്ധ വൈദ്യ പ്രധായിനേ
സര്‍വ്വ രോഗാര്‍ത്ഥി നാശായാ
ചന്ദ്രായനന്തായതേ നമ:
ബ്രഹ്മാനന്ദ്ര യതീന്ദ്രാണാ
ശിഷ്യോത്തമ മഹാമതേ
ഹനുമസേവ മഠാതിനാം
സ്ഥാപകായ നമോസ്തുതേ...

കാലം നമിക്കും ചിത് രൂപത്തെ
ആരതിയായി മനമൊഴിയുമ്പോള്‍
ഗദധാരിയായെന്‍ ഗതി വിഗതികളില്‍
അനുദിനം തിരുകൃപ വഴിയേണം
രുദ്രാവതാരമേ അഞ്ജനാ തനയനേ
അവിരാമം വരദാനം ചൊരിയേണം...

പഞ്ചലോഹം തന്നില്‍ തീര്‍ത്ത നിന്‍ വിഗ്രഹം
ലഭിച്ച ഭക്തരില്‍ സായൂജ്യം
പഞ്ചഭൂതങ്ങളും അടിമ കിടക്കുമീ
തിരുനട തന്നിലങ്ങാത്മ നിവേദ്യം
കദളി പഴവും അവിലും നിവേദ്യവും
വെറ്റില മാലയും നല്‍കീടാം നീയേതു
അഷ്ടൈശ്വര്യമാം പാദം തന്നില്‍

വജ്രായുധമേന്തി മരുത്വാ മലയുമായി
പൂര്‍ണ്ണസ്വരൂപനായി തിരുരൂപം
വാനരശ്രേഷ്ഠനായി ശ്രീരാമ ദൂതനായി
അടിയനു നീയെന്നും അഭയസ്ഥാനം
മാറിലും മാലിലും വെണ്ണയും ചാര്‍ത്താം
നാവിതില്‍ തിരുനാമ മന്ത്രവും തീര്‍ക്കാം
ശനി തീണ്ടാതെന്നെ കാത്തീടേണം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts