കടമ്പുകൾ താണ്ടി
സർഗ്ഗ തീർത്ഥം
Kadambukal Thaandi (Sargga Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംകെ എം ഉദയൻ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംമലയമാരുതം
ഗാനത്തിന്റെ വരികള്‍
Last Modified: April 06 2021 09:20:20.
 
കടമ്പകൾ താണ്ടി ഞാൻ നടന്നു..
കാടാമ്പുഴ മതിൽ കടന്നു.. (കടമ്പകൾ)
ഉടനടി ഉൾവിളിയുണർന്നു.. ഒരുതരിവെട്ടം ഉദിച്ചു..
ഉച്ചയ്ക്കുമുമ്പെൻ്റെ ഉയിരിൻ്റെ പുണ്യങ്ങൾ ഉമയെ പൂമൂടിയുഴിഞ്ഞു..
എന്നിൽ ഉദയാർത്ഥതീർത്ഥം ഉതിർന്നു.. (കടമ്പകൾ)

മുട്ടറുത്ത് തൊഴുതു ഞാൻ നിന്നു...
അമ്മ തൊട്ടടുത്ത് വന്നുമെല്ലെയിരുന്നു.. (മുട്ടറുത്ത്)
ഇഷ്ടമുള്ള വരമെല്ലാം പകർന്നു..
എൻ്റെ കഷ്ടക്കാലക്കരിമുകിൽ അകന്നു..
ഭൂതപ്രപഞ്ചത്തെ കണ്ടറിയാനെൻ്റെ അക്ഷരക്കണ്ണുതുറന്നു..
അമ്മ മൂന്നിഴ പൂണൂലായ് അകം പുണർന്നു.. (കടമ്പകൾ)

മന്ത്രവാദച്ചന്ദ്രികയായലിഞ്ഞു..
അമ്മ ഇന്ദ്രിയങ്ങളഞ്ചിലും നിറഞ്ഞു.. (മന്ത്രവാദ)
നിദ്രപോലും അന്നു ഞാൻ മറന്നു..
അമ്മ സ്വന്തമാകും അനുഭൂതിയറിഞ്ഞു..
അർജ്ജുനശരമൊരു പൂവാക്കിത്തീർത്തപോൽ
ആത്മദുഃഖങ്ങൾ കവർന്നു..
അമ്മ അതിശയമുഖിയായ് വിടർന്നുണർന്നു.. (കടമ്പകൾ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts