വടക്കുംനാഥന്റെ
സർഗ്ഗ തീർത്ഥം
Vadakkumnaathante (Sargga Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംകെ എം ഉദയൻ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 06 2021 09:17:20.
 
വടക്കുന്നാഥൻ്റെ നടമുന്നിലെത്തിയാൽ
അടങ്ങാത്ത ദുരിതങ്ങൾക്കറുതിയല്ലോ.. {2}
ഇടനെഞ്ചിൽ തപംകൊണ്ട നിറം പൂണ്ട സ്വപ്നങ്ങൾ
കുടമാറ്റം നടത്തുന്നതിവിടെയല്ലോ.. വന്നാൽ
വിടവാങ്ങാൻ തോന്നാത്തൊരിടമിതല്ലോ..

അന്തകാന്തക ചന്ദ്രശേഖര ശങ്കരാ..
മന്ത്രമോതിയ ഗംഗയാറിന് രക്ഷകാ..
ചിന്തയിൽ തവ ബന്ധുരാകൃതി തോന്നുവാൻ..
സന്തതം ജപധാരയായ് സ്വരവന്ദനം..

നടരാജൻ നീലകണ്ഠൻ നിരൂപിച്ചാൽ യമധർമ്മൻ
ഉടനടി മരണത്തെ മടക്കുമല്ലോ.. (നടരാജൻ)
നടമുന്നിൽ കൂവളത്തിന്നില കോർക്കും ഭക്തചിത്തം
നരകത്തിൽ നിന്നേറെയകലെയല്ലോ..
പുണ്യം പുലർന്നീടാൻ പഞ്ചാക്ഷരി ജപിയ്ക്കാമല്ലോ....
(അന്തകാന്തക)

നമിയ്ക്കുന്നോർക്കന്നമേകി നല്ലകാലപ്പെരുമയേകി
തൃശ്ശിവപ്പേരൂരമരുന്ന തേവരാണല്ലോ.. (നമിയ്ക്കുന്നോർ)
പെരുംകോവിൽ വാഴുമീശൻ പരമശിവപദകൈലാസം
ശംഭോ.. വെറും ചാരം മെയ്യിലണിയും പെരുമാളല്ലോ..
(വടക്കുന്നാഥൻ്റെ) (അന്തകാന്തക)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts