വെറുതെ പറഞ്ഞത്
ലളിതഗാനങ്ങൾ
Veruthe Paranjathu (Lalithagaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎറണാകുളം ഗോപൻ
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍എറണാകുളം ഗോപൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 21 2020 10:24:44.
 വെറുതെ പറഞ്ഞത് കാര്യമായി
കുറുമൊഴി പെണ്ണിന് കോപമായീ
വെറുതെ പറഞ്ഞത് കാര്യമായി
കുറുമൊഴി പെണ്ണിന് കോപമായീ
ചെറു ചിരി പോലും മറഞ്ഞുപോയീ
കരിനീല കണ്ണു നനഞ്ഞുപോയീ
വെറുതെ പറഞ്ഞത് കാര്യമായി
കുറുമൊഴി പെണ്ണിന് കോപമായീ

കരയുവതെന്തേ കളിയായ് ഞാൻ ചൊന്ന
കളിവാക്കുകൾ നീ മറക്കുകില്ലേ
കരയുവതെന്തേ കളിയായ് ഞാൻ ചൊന്ന
കളിവാക്കുകൾ നീ മറക്കുകില്ലേ
പരിഭവം മാറ്റിയും ചിരിവീണ മീട്ടിയും
അരികിൽ നീ പെണ്ണെ വരികയില്ലേ
വെറുതെ പറഞ്ഞത് കാര്യമായി
കുറുമൊഴി പെണ്ണിന് കോപമായീ
ചെറു ചിരി പോലും മറഞ്ഞുപോയീ
കരിനീല കണ്ണു നനഞ്ഞുപോയീ
വെറുതെ പറഞ്ഞത് കാര്യമായി
കുറുമൊഴി പെണ്ണിന് കോപമായീ

കഥയൊന്നുമല്ല കൺമണി നിന്നുടെ
കരളിൽ ഞാനെന്നേ കൂടുവെച്ചു
കഥയൊന്നുമല്ല കൺമണി നിന്നുടെ
കരളിൽ ഞാനെന്നേ കൂടുവെച്ചു
കവിതകൾ ചൊല്ലിയും കവിളത്തു നുള്ളിയും
കനവിൽ ഞാൻ പെണ്ണെ സ്വയം രസിച്ചു
വെറുതെ പറഞ്ഞത് കാര്യമായി
കുറുമൊഴി പെണ്ണിന് കോപമായീ
ചെറു ചിരി പോലും മറഞ്ഞുപോയീ
കരിനീല കണ്ണു നനഞ്ഞുപോയീ
വെറുതെ പറഞ്ഞത് കാര്യമായി
കുറുമൊഴി പെണ്ണിന് കോപമായീ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts