മലർക്കിനാക്കൾ പൂത്തു
ആകാശവാണി ലളിതഗാനങ്ങള്‍
Malarkkinaakkal Poothu (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ രാഘവന്‍
ഗാനരചനനടുവട്ടം രവീന്ദ്രൻ
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍ ,ഗായത്രി ശ്രീകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 24 2020 10:53:56.
പുരുഷൻ: മലർക്കിനാ‍ക്കൾ പൂത്തു
സ്ത്രീ : മനതാരിൽ
പുരുഷൻ:മധുസ്മിതത്തേൻ തൂകി
സ്ത്രീ : കുളിരേകി
പുരുഷൻ : താരിൽ
സ്ത്രീ : മനതാരിൽ
രണ്ടു പേരും: നാടു നീളെ, കാവുപോലെ
മനോജ്ഞമാം പൂക്കൾ

(മലർക്കിനാക്കൾ .......)

പുരുഷൻ : ആലോലം ആടാൻ
ആരാരോ പോണ്
സ്ത്രീ: നാടെങ്ങും കാണാൻ
പൂന്തെന്നൽ പോണ്
രണ്ടു പേരും : കാവു തേടി, പൂവു തേടി കാറ്റു പോലും പോണ്

(മലർക്കിനാക്കൾ ........)

പുരുഷൻ : കാതോർക്കും പാട്ടൊന്നേ
പാടാമോ പെണ്ണേ?
സ്ത്രീ : ഞാനൂടെ പാടുമ്പം
ആടാമോ കണ്ണേ ?
രണ്ടു പേരും : നീലരാവിൽ, ഈ നീലരാവിൽ
നാമിരുന്നേ പാടാം!

(മലർക്കിനാക്കൾ .......)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts