രാധേ നിന്നെയുണർത്താൻ
ആകാശവാണി ലളിതഗാനങ്ങള്‍
Radhe Ninneyunarthaan (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംതിരുവിഴ ശിവാനന്ദൻ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍ജി വേണുഗോപാല്‍
രാഗംചാരുകേശി
ഗാനത്തിന്റെ വരികള്‍
Last Modified: November 24 2023 15:34:43.
രാധേ നിന്നെയുണർത്താൻ ഞാനെൻ
വേണുവിനോട് പറഞ്ഞല്ലോ (2)
രാധേ നിന്നെയുണർത്താൻ ഞാനൊരു
രാക്കിളിയോടും പറഞ്ഞല്ലോ (2)
എങ്കിലും നിന്നെ കണ്ടില്ലല്ലോ
വെണ്മതി മായുകയാണല്ലോ
(രാധേ ........)

നീ വരാതെ നിൻ നെടുവീർപ്പെന്തിനു
ധീരസമീരനു നൽകീ (2)
നിൻ താരുകളിൻ ചന്ദനഗന്ധം
വൃന്ദാവനികയിൽ തൂകീ
രാധേ രാധേ എൻ മുരളീരവ ലാളിതയാം നീ
എന്തേ വൈകുവതെന്തേ
(രാധേ ........)

നീയണയാതെ നിൻ നീല നിചോളം
വാർമതിയ്ക്കെന്തിനു നൽകീ (2)
നിൻ പദം പുൽകും നൂപുര യുഗളം
യമുനയ്ക്കെന്തിനു നൽകി
രാധേ രാധേ എൻ സ്മൃതിമധുര വിഭാജികയാം നീ
എന്തേ വൈകുവതെന്തേ
(രാധേ ........)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts