അടരുന്നു താളം വിടരുന്നു
ആകാശവാണി ലളിതഗാനങ്ങള്‍
Adarunnu Thaalam Vidarunnu (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജി എസ് രാജൻ
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍സതീഷ്‌ ബാബു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 03 2020 11:20:02.

അടരുന്നു താളം വിടരുന്നു ഗാനം
കുളിർമഞ്ഞു വീഴുന്ന നാദം
മറനീക്കി മൗനം മനമാകെ വർണ്ണം
ഒരു നല്ല വാസന്തരാത്രി
(അടരുന്നു താളം...)

അകലുകയായ് നിശാന്തയാമം
കരിമലരായ് വിഷാദപുഷ്പം
പാടാനിറങ്ങി വസന്തം (അകലുകയായ്...)
ഒരു വെൺകവാടത്തിൻ കീഴിൽ
ഒരു നൃത്തം കൂടി കഴിഞ്ഞു
ഒരു നല്ല വാസന്ത രാത്രി
(അടരുന്നു താളം...)

അരികിലിതാ വിഭാത താരം
പുതുകതിരിൻ പ്രസാദഭാവം
നാടാകെയെത്തി സുഗന്ധം (അരികിലിതാ )
ഒരു പൂവരങ്ങിന്റെ മേലേ
പദമൂന്നിയാടുന്ന രാത്രി
ഒരു നല്ല വാസന്ത രാത്രി
(അടരുന്നു താളം...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts