എൻ മനം സ്വാമിതൻ
സ്വാമി നാമം
En Manam Swamithan (Swami Naamam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിദ്യാധരൻ
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംഹമീര്‍ കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: April 02 2024 14:34:23.
എന്മനം സ്വാമിതൻ പൂങ്കാവനമായി തീർന്നാൽ
അന്നാണെൻ ജീവിതം ധന്യം...
കാനനചോലപോലൊഴുകേണം അവിരാമം
കാരുണ്യ വാരിധേ നിൻ ചൈതന്യം

കർമ്മബന്ധങ്ങൾതൻ ഇരുമുടികെട്ടുമായി
അന്ധകാരങ്ങളിൽ ഉഴറീടുമ്പോൾ
നൽക്കുളിരമ്പിളി പോലെ എൻ ആത്മാവിൽ
ചിൽപ്രകാശം ചൊരിയാൻ നീ മാത്രം

ദേവഗണം നമിക്കും പതിനെട്ടാം പടിയിലെൻ
പാപങ്ങൾ ചിന്നിചിതറിടുമ്പോൾ
വരികയെൻ അരികിൽ നീ എന്നുമെൻ-
പൈതലെൻ അരുമയോടോതാനും നീ മാത്രം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts