ആദിപരാശക്തിയാം
വിഘ്‌നേശ്വരം [വോ II]
Aadiparasakthiyaam (Vighneshwaram [Vol II])
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍ഉണ്ണി മേനോന്‍
രാഗംശ്യാമ
ഗാനത്തിന്റെ വരികള്‍
Last Modified: April 06 2021 09:11:06.
ആദിപരാശക്തിയാം ദേവിയെ കാണുമ്പോള്‍
ആദരിക്കുന്നു ഞാന്‍ ഗണപതിയെ
ഓരോ വഴിയ്ക്കായെന്‍ മോഹങ്ങള്‍ ചിതറുമ്പോള്‍
ഓടി വന്നെന്‍ മനസ്സില്‍ നീ ഉണ്ണി ഗണപതി

നിലവിളക്കിന്‍ മുമ്പിൽ പിറന്നാളുണ്ണുവാന്‍
ഭഗവാനും ഞാനും ഒന്നിച്ചിരിയ്ക്കുന്നു
വേളിയ്ക്കു മംഗളം നീ നേരുന്നു തുമ്പിക്കൈയ്യാല്‍
പാരിലെനിക്കെന്നും നീ ശക്തി ഗണപതി

ആരൂഢമുറപ്പിക്കും നവഗ്രഹ പൂജയ്ക്കായി
ആമോദമോടെയെത്തും ഐശ്വര്യ ഗണപതി
കാവ്യങ്ങളെഴുതുമെന്‍ തൂലിക തുമ്പിനും
കാലങ്ങളായിരിക്കും നീ ബുദ്ധിഗണപതി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts