വടക്കും നാഥനെ
ശിവോഹം
Vadakkum Nadhane (Shivoham)
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 27 2023 10:12:30.
വടക്കുംനാഥനെ തുയിലുണർത്തി
കിഴക്കുദിക്കുന്ന സൂര്യനു നമസ്ക്കാരം
തിരുജടപൊന്തിയ മാനത്ത്
തിങ്കൾക്കലയുടെ പുഞ്ചിരി അലങ്കാരം
നെയ്യ്മല കൊണ്ടൊരു കൈലാസം
അതിനുള്ളിൽ മഹേശനു സുഖവാസം

ശിവ ശിവ ശിവ ശിവ ശിവ ശിവ ശിവ ശിവ
ഹര ഹര ഹര ഹര ഹര ഹര ഹര ഹര ഹര ഹര

മേടപ്പൂരം ദേവകളെല്ലാം കൂടും തിരുമുറ്റം
പാറമേക്കാവിനും തിരുവമ്പാടിക്കും
പകലന്തി കുടമാറ്റം
ഉത്സവജീവിത നാടകക്കലയുടെ
പുത്തനരങ്ങേറ്റം
തൃക്കൺപാർത്തരുളും ശിവശംഭോ
നിത്യനമസ്ക്കാരം

ശിവ ശിവ ശിവ ശിവ ശിവ ശിവ ശിവ ശിവ
ഹര ഹര ഹര ഹര ഹര ഹര ഹര ഹര ഹര ഹര

കുമാരനല്ലൂർ ശ്രീപാർവ്വതിയും കുളികഴിഞ്ഞെത്തുമ്പോൾ
തെക്കേമതിലിലിരിന്നതു കാണും മുക്കണ്ണൻ ഭഗവാൻ
വൃശ്ചികമാസം കാർത്തിക നാളിൽ വിശേഷമീ പൂജാ...
പ്രപഞ്ചമംഗള കുടുംബ നാഥാ പ്രണാമമഖിലേശാ..

ശിവ ശിവ ശിവ ശിവ ശിവ ശിവ ശിവ ശിവ
ഹര ഹര ഹര ഹര ഹര ഹര ഹര ഹര ഹര ഹര
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts