തളിപ്പറമ്പമരും
ശിവോഹം
Thalipparambamarum (Shivoham)
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംനളിനകാന്തി
ഗാനത്തിന്റെ വരികള്‍
Last Modified: May 26 2023 04:41:43.
തളിപ്പറമ്പമരും ശ്രീ രാജരാജേശ്വരാ
താമസമരുതേ ചെല്ലൂർ നാഥാ
കൊട്ടുംപ്പുറത്തേ മണ്ഡപത്തിൽ വെച്ചു
പട്ടും വളയും തന്നനുഗ്രഹിക്കേണമേ

തിരുജടയിൽ ചേർന്ന് തിങ്കൾക്കല പോലും
തിരികേ പോകാൻ മടിക്കുന്നൂ...
നെയ്യമൃതും കൊണ്ട് നക്ഷത്ര കന്യകൾ
പിന്നെയും നടകാത്തു നിൽക്കുന്നൂ...
അത്താഴപൂജ കഴിഞ്ഞില്ലേ ഭഗവാനേ
ദർശനമെൻ കവിതയ്ക്കു നൽകില്ലേ..

മൃത്യുംഞ്ജയ ഹര ശിവ ശിവ ശംഭോ
തൃപ്പദ പൂജയിതാ...തൃപ്പദ പൂജയിതാ...

അസുരദർപ്പങ്ങളെ അഗ്നിയിലൊടുക്കുന്നൊരഭിമാന വിഗ്രഹം തവരൂപം
പൊയ്യെഴുതുന്ന ചരിത്രങ്ങൾക്കപ്പുറം
ദിവ്യ സാന്നിധ്യം നിൻ ചൈതന്യം...
ശ്രീപാർവ്വതീ ദേവി മന്ദസ്മിതം നറും
പൂനിലാവായി പരക്കുന്നതറിഞ്ഞില്ലേ ...

മൃത്യുംഞ്ജയ ഹര ശിവ ശിവ ശംഭോ
തൃപ്പദ പൂജയിതാ...തൃപ്പദ പൂജയിതാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts