കല്ല് വേണോ നീല നിറം
ഭാഗവത തീവണ്ടി
Kallu Veno Neela Niram (Bhaagavatha Theevandi)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംവെണ്മണി കൃഷ്ണൻ നമ്പൂതിരി
ഗാനരചനവാഴക്കുന്നം
ഗായകര്‍വെണ്മണി കൃഷ്ണൻ നമ്പൂതിരി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 24 2018 09:30:38.
 കല്ലുവേണോ നീലനിറം കോലും നല്ലക്കല്ലുവേണോ
മല്ലവൈരിപ്പേരോലുന്ന കല്ലുവേണമോ?

ദേവകീതന്‍ ജഠരമാമകരത്തില്‍ നിന്നുദിച്ചാ-
ദേവകള്‍ക്കും മോഹമേറ്റും കല്ലുവേണമോ?

ഇന്ദ്രനീലമണിവര്‍ണ്ണം ലക്ഷ്മീ വക്ഷസ്സിലായ്
സാന്ദ്രമോദം വിളങുമാ കല്ലുവേണമോ?

പശുക്കളെപ്പാലിക്കുന്ന നന്ദഗോപന്‍ ശൗരിയോടു
പിശുക്കെന്യെ വാങിയതാം കല്ലുവേണമോ?

ദുര്‍ഗ്ഗാഭഗവതിയെത്താന്‍ പകരമായ്കൊടുക്കായ്കില്‍
ദുര്‍ഗ്ഗമാക്കുമെന്നായ്തീര്‍ന്ന കല്ലുവേണമോ?

ഗോപബാലന്മാരാം മുത്തുമാലയുടെ നടുക്കായി
ഗോപതിയായ്മിന്നും കൃഷ്ണ കല്ലുവേണമോ?


വല്ലവസ്ത്രീനികരത്തില്‍ കുചകുഞ്ജകോരകത്തില്‍
നല്ലവണ്ണം ലസിച്ചതാകല്ലുവേണമോ?

ഹൃദയത്തില്‍ധരിപ്പോരെ മായാബന്ധം മുറിച്ചുടന്‍
മുധാബ്ധിയിലാഴ്ത്തീടുന്ന കല്ലുവേണമോ?

ധരിക്കുകില്‍ വേണ്ടെന്നായിത്തോന്നീടിലും ത്യജിക്കുവാന്‍
ഞരുക്കമുണ്ടാക്കിത്തീര്‍ക്കും കല്ലുവേണമോ?

ഇഹപരസുഖങളില്‍ മുഴുകീടാന്‍ കെല്‍പേറ്റുമീ
മഹാജനം ചൂടും നല്ലകല്ലുവേണമോ?

ഏവംപരരക്ഷക്കായി കല്ലുവല്‍ക്കും ജോലിക്കന്നെ
ബ്ഭവസൂനോ! ദേശംതോറുംചുറ്റിപ്പിക്കുമോ?


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts