ഒളിയും ഒളിയും
ദേവി പുഷ്പാഞ്ജലി
Oliyum Oliyum (Devi Pushpanjali)
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംജി എസ് ശ്രീകൃഷ്ണൻ
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ലീല
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: October 21 2020 10:25:50.
ഒലിയും ഒളിയും മന്ദം മന്ദം മിഴിതുറക്കും പുലരിതോറും
ഓംകാരം തുയിലുണര്‍ത്തും കൊടുങ്ങല്ലൂരംബികേ
നിന്‍നടയില്‍ കൈകൂപ്പി തൊഴുതുനില്‍ക്കും ഞങ്ങളെ
കൃപമിന്നിടും തിരുമിഴിയാല്‍ ഒന്നൊഴിഞ്ഞാലും
അംബികേ ജഗദംബികേ

പനിനീരിന്‍ കുളിരുപൊഴിയും ഇളനീരില്‍ നീരാടി
കനകകാന്തി വഴിയുന്ന വരമഞ്ഞള്‍ പൊടിയാടി
ചെമ്പരത്തി മാലചൂടി.....
ചെമ്പരത്തി മാലചൂടി കുങ്കുമശ്രീയോട് കൂടി
അംബികേ ജഗദംബികേ വരികെന്നും കണികാണാന്‍

കനലുപാറും തൃക്കണ്ണില്‍ കനിവുപേര്‍ക്കും വഴിയേണം
കരവാളും കാല്‍ചിലമ്പും അന്‍പോടുന്നടങ്ങേണം
ഉഗ്രതരമി താണ്ഡവത്തിന്‍ ദ്രുതതാലമെറങ്ങേണം
ത്വല്‍കൃപക്കായി കേഴുമിവരില്‍ അമ്മേ നീ വിളങ്ങേണം
കൊടുങ്ങല്ലൂര്‍ അംബികേ
കൊടുങ്ങല്ലൂര്‍ അംബികേ......
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts