മഞ്ചാടിക്കുന്നിലെ
കാന്താരിമുല്ല
Manjaadikkunnile (Kaanthaarimulla)
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംടോം പാലാ
ഗാനരചനസാജന്‍ പെരുങ്കുളം
ഗായകര്‍അന്ന ബേബി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 29 2017 14:52:36.
മഞ്ചാടിക്കുന്നിലെ മന്ദാരക്കാറ്റേ
മഞ്ചാടിക്കുന്നിലെ മന്ദാരക്കാറ്റ്
മനസ്സിലെ മണിച്ചെപ്പു തുറന്നു മെല്ലെ
മനതാരിൽ മാലേയ സുഗന്ധമായ്
മധുരിക്കും ഓർമ്മകൾ ഉണരുകയായ്
അറിവിന്റെ അമൃതു പകർന്നൊരെൻ നിറകോടി
പുണ്യമാം വിദ്യാലയം വിദ്യാലയം
മഞ്ചാടിക്കുന്നിലെ മന്ദാരക്കാറ്റേ

പഴമ തൻ സ്മരണകൾ ഉറങ്ങുമീ കോവിലിൻ
ചാരുത നയനാന്ദന്ദമേകിടുമ്പോൾ (2)
പ്രണയത്തിൻ മലരുകൾ വിടരുന്ന നേരം
മഴമേഘം പീലിയുഴിഞ്ഞു
ചേമ്പിലക്കുട ചൂടി നിന്നോ
മഞ്ചാടിക്കുന്നിലെ മന്ദാരക്കാറ്റേ

ആ…ആ…ആ…
വിജനമാം വീഥിയിൽ തനിയേ നടന്നപ്പോൾ
അറിയാതെൻ മിഴികൾ ഈറനായി (2)
ഒഴുകുമീ പുഴ തൻ തെളിനീരിലും
തെളിയുന്നു നൈർമല്യ ഭാവം
നാലുമണിപ്പൂക്കളിൽ വെയിൽ ചായും നേരം
മറയുന്നു മധുമാസക്കാലം
ഞാൻ പടികളിറങ്ങുന്നു മെല്ലെ

മഞ്ചാടിക്കുന്നിലെ മന്ദാരക്കാറ്റ്
മനസ്സിലെ മണിച്ചെപ്പു തുറന്നു മെല്ലെ
മനതാരിൽ മാലേയ സുഗന്ധമായി
മധുരിക്കും ഓർമ്മകൾ ഉണരുകയായ്
അറിവിന്റെ അമൃതു പകർന്നൊരെൻ നിറകോടി
പുണ്യമാം വിദ്യാലയം വിദ്യാലയം








malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts