നാരായണീയത്തിൻ
അവിൽ പൊതി
Narayaneeyathin (Avilpothi)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനതവക്കര കൃഷ്ണൻ
ഗായകര്‍ഉണ്ണി മേനോന്‍
രാഗംശ്രീരാഗം
ഗാനത്തിന്റെ വരികള്‍
Last Modified: October 11 2021 17:58:09.
നാരായണീയത്തിൻ സാരം തുളുമ്പുന്ന
നാമാക്ഷരം പൂക്കും നിൻ തിരുനടയിൽ
ഇരുകൈകൾ നീട്ടി ഞാൻ കേഴുന്നു കണ്ണാ
അടിയനുമൊരുവരമരുളുക ഗുരുവായൂരപ്പാ

വേദനയെല്ലാം മറന്ന ഞാനിന്നിതാ
ദേവാ നിൻ തിരുനാമം ഉരുവിട്ടിരിന്നു..
വനമാല ചാർത്തിയ മധുസൂദനാ നീ
കനിവോടെ മമ മുന്നിൽ ദർശനമേകൂ

വേണുവിൻ ഗാനം കരളിൽ നിറഞ്ഞൂ
കരുണതൻ കടലേ നീ കാണുന്നീലെന്നേ
അടികൾ പതറി ഞാൻ വീഴും മുമ്പേ
അവിടുത്തെ കാരുണ്യം കൈ വന്നീടേണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts