വിഷ്ണുപാദം
അവിൽ പൊതി
Vishnupaadam (Avilpothi)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനതവക്കര കൃഷ്ണൻ
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 11 2021 17:59:24.
വിഷ്ണു പാദം ഞാൻ നമിക്കവേ...
വേണുനാദം ഞാൻ ശ്രവിക്കവേ...
വേദങ്ങൾ വാഴ്ത്തും ദേവനേ കണ്ടു
ഗുരുവായൂരപ്പനേ കണി കണ്ടൂ...

ഗോകുലം പാലിക്കും കണ്ണനുണ്ണീ
നിൻ മുന്നിൽ നിൽപ്പൂ ഞാൻ കൈകൾ കൂപ്പി
ആനന്ദ രൂപാ മേഘ വർണ്ണാ
ആശ്രയം നിൻ പാദം മുകിൽവർണ്ണാ

താമര പൂച്ചെണ്ടും കൈയ്യിലേന്തി
ചെഞ്ചുണ്ടിൽ പുഞ്ചിരി കതിരുമായി
മേല്പത്തൂർ മുന്നിൽ നിന്ന കണ്ണാ
ആശ്രയം നീ മാത്രം മണി വർണ്ണാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts