ചെറുമൂടിൻ മനസ്സായി
വരപ്രസാദം
Cherumoodin Manassaay (Varaprasaadam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംടി എസ് ഭരത് ലാൽ
ഗാനരചനഹരി കെ ചെറുമൂട്
ഗായകര്‍ബിജു നാരായണൻ
രാഗംകല്യാണ വസന്തം
ഗാനത്തിന്റെ വരികള്‍
Last Modified: September 18 2017 05:44:30.
ചെറുമൂടിൻ മനസ്സായി നിരുപമമുഖമായി
കണി കണ്ടീടുന്നു കൃഷ്ണാ ഹരേ (2)
മുരളിക മീട്ടുന്ന മണിമേഘവർണ്ണാ
നിൻ മുക്തിയാൽ ഇവിടം അമ്പാടിയായ്
ഭക്തിയാൽ എൻ മനം മുഖരിതമായ്
കൃഷ്ണഹരേജയ കൃഷ്ണഹരേജയ കൃഷ്ണാ കൃഷ്ണാ
സത്യഹരേ ജയ മുക്തിഹരേ ജയ കണ്ണാ കണ്ണാ (2)
(ചെറുമൂടിൻ മനസ്സായി....)

ശംഖൊലി കേൾക്കുന്നു….
ശംഖൊലി കേൾക്കുന്നു രാവുകൾ വിടരുന്നു
ശ്രീകൃഷ്ണഗീതികൾ ഉരുവിടുന്നു (2)
നിദ്രയിൽ നിനക്കുള്ള ചാർത്തുകൾ നിറയുമ്പോൾ
ഉൾമിഴി അറിയാതെ തുറക്കുന്നല്ലോ
കൺപീലികൾ നീരാൽ നനയുന്നല്ലോ
കൃഷ്ണഹരേജയ കൃഷ്ണഹരേജയ കൃഷ്ണാ കൃഷ്ണാ
സത്യഹരേ ജയ മുക്തിഹരേ ജയ കണ്ണാ കണ്ണാ (2)
(ചെറുമൂടിൻ മനസ്സായി....)

അർച്ചനയാൽ അവിൽ അമൃതായ് തന്നീടും
ആയുരാരോഗ്യം നീ നുകർന്നു തരും (2)
കണ്ണന്റെ അഷ്ടമിയ്ക്ക് ഒരുക്കുന്നു അഭിഷേകം
കൃഷ്ണനാട്ടത്തിനായ് ചേലകളും നൽപട്ടിന്റെ
പൊന്നാട ചമയങ്ങളും
കൃഷ്ണഹരേജയ കൃഷ്ണഹരേജയ കൃഷ്ണാ കൃഷ്ണാ
സത്യഹരേ ജയ മുക്തിഹരേ ജയ കണ്ണാ കണ്ണാ (2)
(ചെറുമൂടിൻ മനസ്സായി....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts